നാദാപുരം: [nadapuram.truevisionnews.com] കോഴിക്കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി കെ.കെ. നവാസിന് ജന്മനാടിന്റെ സ്നേഹാദരം. മടോമ്പൊയിൽ പീടികയിൽ വെച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ നാട്ടുകാരും സുഹൃത്തുക്കളും ചേർന്ന് അദ്ദേഹത്തെ ആദരിച്ചു.
നാദാപുരം സഹകരണ അർബൻ ബാങ്ക് ചെയർമാൻ എം.കെ. അഷ്റഫ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജനകീയ പ്രവർത്തനങ്ങളിലൂടെയും സംഘടനാ മികവിലൂടെയും ജില്ലാ ഭരണകൂടത്തിന്റെ അമരത്തെത്തിയ നവാസിന് ലഭിച്ച ഈ അംഗീകാരം നാടിന്റെ അഭിമാനമാണെന്ന് അദ്ദേഹം പറഞ്ഞു.
K.K. Nawaz is loved and respected by his hometown










































