നാദാപുരം: [nadapuram.truevisionnews.com] നാടിന്റെ ജല സ്രോതസ്സായ പുളിക്കല്‍ തോടിന്റെ ശുചീകരണത്തിനു ജനങ്ങളും ജനപ്രതിനിധികളും അടങ്ങുന്ന ജനകീയ മുന്നേറ്റം. തൊഴിലുറപ്പു തൊഴിലാളികള്‍ നേതൃത്വം നല്‍കിയ ശുചീകരണത്തിനു നേതൃത്വം നല്‍കാന്‍ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. സഫീറ, വൈസ് പ്രസിഡന്റ് കെ. എം.രഘുനാഥ്, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ സുമയ്യ പാട്ടത്തില്‍, വാര്‍ഡ് മെംബര്‍മാരായ സുമയ്യ ജാബിര്‍, പി.മുനീര്‍ തുടങ്ങിയവരെത്തി.
പറമ്പത്ത് അഷറഫ്, സി.വി.ഖാലിദ്, വി.എ.അഹമ്മദ് ഹാജി, ഹൈദുസ്തങ്ങള്‍, പുതിയാറക്കല്‍ റഷീദ്, റഹൂഫ് കുളങ്ങരത്ത്, പള്ളിക്കത്തായ നാണു തുടങ്ങിയ നാട്ടുകാരും ഹരിത കര്‍മസേന അംഗങ്ങളും ആശാവര്‍ക്കര്‍മാരും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി.
പ്ലാസ്റ്റിക് മാലിന്യങ്ങളുടെ കൂമ്പാരം തോടിന്റെ ഒഴുക്കിനെ തടസ്സപ്പെടുത്തിയിരുന്നു. തോടിന്റെ സംരക്ഷണത്തിനായി കര്‍മപദ്ധതി തയാറാക്കുമെന്ന് പ്രസിഡന്റ് സഫീറ മുന്നാംകുനി അറിയിച്ചു. പാര്‍ശ്വഭിത്തി സംരക്ഷണം, തോടിന്റെ ആഴം കൂട്ടല്‍, സൗന്ദര്യവല്‍ക്കരണം തുടങ്ങിയവയും പ്രധാന ലക്ഷ്യങ്ങളാണ്.
Popular movement to reclaim the creek










































