ചെക്യാട് പഞ്ചായത്ത് വികസന സമിതി ചെയർമാൻ അഹമ്മദ് കുറുവയിലിന് യൂത്ത് ലീഗിന്റെ സ്നേഹാദരം

ചെക്യാട് പഞ്ചായത്ത് വികസന സമിതി ചെയർമാൻ അഹമ്മദ് കുറുവയിലിന് യൂത്ത് ലീഗിന്റെ സ്നേഹാദരം
Jan 12, 2026 12:32 PM | By Krishnapriya S R

നാദാപുരം: [nadapuram.truevisionnews.com] കല്ലുമ്മൽ പത്താം വാർഡ് മെമ്പറും ചെക്യാട് പഞ്ചായത്ത് വികസന സമിതി ചെയർമാനുമായ അഹമ്മദ് കുറുവയിലിന് കലുമ്മൽ ശാഖ യൂത്ത് ലീഗിന്റെ സ്നേഹാദരം.

ഇർശാദിയ്യ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് നാദാപുരം നിയോജക മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ഇ ഹാരിസ് ഉദ്ഘാടനം ചെയ്തു. പ്രവചന മത്സരത്തിൽ വിജയിയായ വി പി ആഷിഖിനുള്ള ഉപഹാരവും അദ്ദേഹം കൈമാറി.

ശാഖ യൂത്ത് ലീഗ് പ്രസിഡന്റ് ശീറാസി കുറുവയിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറി തെയ്സീർ സിറാജ് സ്വാഗതം പറഞ്ഞു.കല്ലുമ്മൽ മഹല്ല് ഖാസി അഹമദ് ബാഖവി മുഖ്യപ്രഭാഷണം നടത്തി.

മുസ്‌ലിം ലീഗ് ശാഖ ജനറൽ സെക്രട്ടറി സൂപ്പി മാസ്റ്റർ, ശാഖ ലീഗ് ഭാരവാഹികളായ അബൂബക്കർ ചെറുവത്ത് ,ടി.ടി അമ്മദ് ,വി.പി കുഞ്ഞമ്മദ് , കുനിയിൽ മൂസ ഹാജി, പൊയിൽ കുഞ്ഞബ്ദുള്ള ,അസ്ലം ടി.കെ, ലത്തീഫ് സി.എച്ച് ,സുലൈമാൻ, പി കെ മുഹമ്മദ്,പി പി ഇസ്മായീൽ തുടങ്ങിയവർ പ്രസംഗിച്ചു. ഷുഹൈബ് ചെറുവത്ത് നന്ദി പറഞ്ഞു.

പടം, ചെക്യാട് ഗ്രാമ പഞ്ചായത്ത് വികസന സമിതി ചെയർമാൻ അഹമ്മദ് കുറുവയിലിന് കല്ലുമ്മൽ ശാഖ യൂത്ത് ലീഗിന്റെ സ്നേഹ സമ്മാനം ഇ ഹാരിസ് കൈമാറുന്നു.

Youth League pays tribute to Ahmed Kuruvayil

Next TV

Related Stories
Top Stories