കല്ലാച്ചി: [nadapuram.truevisionnews.com] മത്സ്യമാര്‍ക്കറ്റ് പരിസരത്ത് എംപി ഫണ്ട് ഉപയോഗിച്ചു നിര്‍മിച്ച ശുദ്ധജല പദ്ധതി കാടു മൂടിക്കിടക്കുന്നു. പതിറ്റാണ്ടുകള്‍ പഴക്കമുള്ള പൊതു കിണറിനോട് ചേര്‍ന്ന് പമ്പ് ഹൗസും ജലപദ്ധതിയും സ്ഥാപിച്ചത് പി.സതീ ദേവി എംപിയായിരുന്ന ഘട്ടത്തില്‍ എംപി ഫണ്ട് ഫണ്ട് ഉപയോഗിച്ചാണ്.
ഈ പദ്ധതിയാണു നശിക്കുന്നത്. ടൗണ്‍ വികസനത്തിന്റെ ഭാഗമായി കെട്ടിടങ്ങള്‍ പൊളിച്ചു നീക്കേണ്ട ഭാഗത്തുള്ള ഈ പൊതു കിണറും പമ്പ് ഹൗസും വികസനത്തിനു തടസ്സമാകുകയാണ്.ലക്ഷങ്ങള്‍ ചെലവഴിച്ചു പണിതതാണെങ്കിലും ആര്‍ക്കും പ്രയോജനമില്ലാതെ കിടക്കുകയാണ് .
The water project is being destroyed by forest cover.










































