അഖില കേരള ജി സി ഐ ഫെസ്റ്റ്; എറണാകുളവും മീനങ്ങാടിയും നേതാക്കൾ

അഖില കേരള ജി സി ഐ ഫെസ്റ്റ്; എറണാകുളവും മീനങ്ങാടിയും നേതാക്കൾ
Jan 12, 2026 08:50 PM | By Roshni Kunhikrishnan

നാദാപുരം:(nadapuram.truevisionnews.com) സംസ്ഥാന സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഗവ. കൊമേഴ്ഷ്യൽ ഇൻസ്റ്റിറ്റ്യൂട്ട് സംസ്ഥാന കലാ കായികമേള സമാപിച്ചു.

'കേളീരവം 26' എന്ന പേരിൽ വളയം ഗവ. ഹയർ സെക്കണ്ടറി സ്‌കൂൾ അങ്കണത്തിൽ രണ്ടു ദിവസങ്ങളിലായി നടന്ന മേളയിൽ കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള 17 ജി. സി ഐകളിലെ ആയിരത്തോളം വിദ്യാർത്ഥികളാണ് പങ്കെടുത്തത്. കലാ മത്സരങ്ങളിൽ എറണാകുളം ജിസിഐ 209 പോയിന്റ്ഓ നേടി വറോൾ ചാമ്പ്യന്മാരായി.157 പോയിന്റ് നേടി തിരുവനന്തപുരം ജി സി ഐ രണ്ടാം സ്ഥാനവും 150 പോയിന്റ് നേടി തൃശ്ശൂർ മാള ജി സി ഐ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കായികമേളയിൽ 41 പോയിന്റ് നേടി വയനാട് മീനങ്ങാടി ജിസിഐ ആണ് ചാമ്പ്യന്മാർ.

40 പോയിന്റ് നേടി പാലക്കാട് ജി സി ഐ റണ്ണേഴ്‌സ് അപ്പായി. വ്യക്തിഗത ചാമ്പ്യൻമാരായി ശ്രീ നന്ദന രാജൻ { പാലക്കാട് }, മോബിൻ എൻ ആർ [ പാല ] എന്നിവരെ തിരഞ്ഞെടുത്തു. ആൺ കുട്ടികളുടെ 100 മീറ്റർ ഓട്ട മത്സരത്തിൽ മോബിൻ എൻ ആർ[പാല ], സുമേഷ് എം [ പാലക്കാട് ], ബിൽബിൻ കെ രവി[ പൊത്താണിക്കാട്] എന്നിവരാണ് മികച്ച താരങ്ങൾ.

പെൺകുട്ടികളുടെ വിഭാഗത്തിൽ ആമിന എസ് [ മണ്ണംതല ], നിഖില ചന്ദ്രൻ [ തളിപ്പറമ്പ് ], ഫസ്‌ന കെ [ മീനങ്ങാടി ] എന്നിവർ മികച്ച താരങ്ങളായി. സമാപന ചടങ്ങ് ഇ കെ വിജയൻ എം എൽ എ ഉദ്‌ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ അധ്യക്ഷത വഹിച്ചു.

ജേതാക്കൾക്കുള്ള ട്രോഫികൾ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ കെ നവാസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി പ്രതീഷ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി എസ് പ്രീത, വൈസ് പ്രസിഡന്റ് എം ദിവാകരൻ, ജി സി ഐ പി ടി എ പ്രസിഡന്റ് എം കെ അഷ്‌റഫ്, സൂപ്രണ്ട് റോഷിത പി, കൺവീനർ മുഹമ്മദ് സിറാജ് തുടങ്ങിയവർ സമ്മാനിച്ചു.

All Kerala GCI Fest; Ernakulam and Meenangadi are the leaders

Next TV

Related Stories
വുമൺ ഫെസിസിലിറ്റേറ്റർ നിയമനം ; വാക്ക് ഇൻ ഇൻ്റർവ്യൂ 19 ന്

Jan 12, 2026 08:58 PM

വുമൺ ഫെസിസിലിറ്റേറ്റർ നിയമനം ; വാക്ക് ഇൻ ഇൻ്റർവ്യൂ 19 ന്

വുമൺ ഫെസിസിലിറ്റേറ്റർ നിയമനം ; വാക്ക് ഇൻ ഇൻ്റർവ്യൂ 19 ന്...

Read More >>
ഇബ്രാഹീം കുഞ്ഞ് അനുസ്മരണം സംഘടിപ്പിച്ചു

Jan 12, 2026 08:55 PM

ഇബ്രാഹീം കുഞ്ഞ് അനുസ്മരണം സംഘടിപ്പിച്ചു

ഇബ്രാഹീം കുഞ്ഞ് അനുസ്മരണം...

Read More >>
വാണിമേൽ പാർക്കിലെ ഊഞ്ഞാൽ പൊട്ടി വീണ് യുവാവിന് ഗുരുതര പരിക്ക്

Jan 12, 2026 08:45 PM

വാണിമേൽ പാർക്കിലെ ഊഞ്ഞാൽ പൊട്ടി വീണ് യുവാവിന് ഗുരുതര പരിക്ക്

വാണിമേൽ പാർക്കിലെ ഊഞ്ഞാൽ പൊട്ടി വീണ് യുവാവിന് ഗുരുതര...

Read More >>
പെൻഷൻ വാങ്ങുന്നവർക്ക് വാർഡ് മെമ്പർ ക്യാമ്പ് നടത്തി

Jan 12, 2026 05:53 PM

പെൻഷൻ വാങ്ങുന്നവർക്ക് വാർഡ് മെമ്പർ ക്യാമ്പ് നടത്തി

പെൻഷൻ വാങ്ങുന്നവർക്ക് വാർഡ് മെമ്പർ ക്യാമ്പ്...

Read More >>
Top Stories










News Roundup