എടച്ചേരി: nadapuram.truevisionnews.com) മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ വി.കെ ഇബ്രാഹീം കുഞ്ഞിൻ്റെ അനുസ്മരണം സംഘടിപ്പിച്ചു. എടച്ചേരി പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ പരിപാടി നാദാപുരം മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡൻ്റ് ടി.കെ അഹമദ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് ട്രഷറർ ടി. യാക്കൂബ് അധ്യക്ഷനായി.
നാദാപുരം മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടരി എം.പി ജാഫർ അനുസ്മരണ പ്രഭാഷണം നടത്തി. ചുണ്ടയിൽ മുഹമ്മദ്, ബഷീർ എടച്ചേരി, കടുക്കാങ്ങി അമ്മത്, ഷാനവാസ് വി വി,പി.കെ മുഹമ്മദ്, നാസർ നാളോങ്കണ്ടി, കെ കെ നവാസ്, എം പി ഫായിസ് സംസാരിച്ചു.
പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് സെക്രട്ടരി ഷാഫി തറമ്മൽ സ്വാഗതവും ജോയിന്റ് സെക്രട്ടറി റഹീസ് വി പി നന്ദിയും പറഞ്ഞു.
Ibrahim Kunju memorial service organized







































