ബസിൽ നിന്നിറങ്ങിയപ്പോൾ കൂടെ കുഞ്ഞില്ല, വടകരയിൽ രണ്ടര വയസുകാരനെ ബസിൽ മറന്നുവെച്ച് മാതാവ്

ബസിൽ നിന്നിറങ്ങിയപ്പോൾ കൂടെ കുഞ്ഞില്ല, വടകരയിൽ രണ്ടര വയസുകാരനെ ബസിൽ മറന്നുവെച്ച് മാതാവ്
Jan 14, 2026 03:06 PM | By Krishnapriya S R

നാദാപുരം: [nadapuram.truevisionnews.com] രണ്ടര വയസുകാരനെ ബസില്‍ മറന്ന് മാതാവ്. വളയം-വടകര റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസിലാണ് രണ്ടര വയസുകാരനെ മാതാവ് മറന്നുവെച്ചത്.

വളയത്ത് നിന്ന് വടകരയിലേക്കുള്ള സര്‍വീസിലാണ് സംഭവം. ഓര്‍ക്കാട്ടേരിക്ക് സമീപത്തെ സ്റ്റോപ്പില്‍ നിന്നാണ് രണ്ട് സ്ത്രീകളും കുട്ടിയും ബസില്‍ കയറിയത്. വടകര പുതിയ ബസ് സ്റ്റാന്‍ഡില്‍ എത്തിയപ്പോഴാണ് ഡ്രൈവര്‍ക്ക് സമീപം ഗിയര്‍ ബോക്‌സിന് മുകളില്‍ ഒറ്റയ്ക്ക് ഇരിക്കുന്ന പിഞ്ചു കുഞ്ഞിനെ കണ്ടത്.

കുട്ടിയോട് കണ്ടക്ടര്‍ വിവരങ്ങള്‍ ചോദിച്ചപ്പോള്‍ കുട്ടി മറുപടിയൊന്നും പറഞ്ഞില്ല. വിവരം പോലീസില്‍ അറിയിക്കാന്‍ ജീവനക്കാര്‍ ശ്രമിക്കുന്നതിനിടെ മാതാവും മറ്റൊരു സ്ത്രീയും എത്തി കുഞ്ഞിനെ കൊണ്ടു പോകുകയായിരുന്നു.



Mother forgets two-and-a-half-year-old on bus

Next TV

Related Stories
Top Stories