അരൂർ:[nadapuram.truevisionnews.com] അക്ഷരങ്ങൾ കൊണ്ടും ആദർശങ്ങൾ കൊണ്ടും ഒരു നാടിൻ്റെ ഹൃദയത്തിൽ സ്നേഹത്തിന്റെ തണൽവിരിച്ച എം.കെ ഗോപാലകൃഷ്ണന് നാട് വിടനൽകി. തന്റെ ജീവിതം മുഴുവൻ സാമൂഹ്യസേവനത്തിനും വിദ്യാഭ്യാസത്തിനും വേണ്ടി മാറ്റിവെച്ച അദ്ദേഹം ഗാന്ധിയൻ മൂല്യങ്ങൾ ജീവിതചര്യയാക്കിയ അപൂർവ്വം വ്യക്തിത്വങ്ങളിൽ ഒരാളായിരുന്നു.
രാഷ്ട്രീയ നേതാവെന്നതിനുപരി അധ്യാപകൻ എന്ന നിലയിൽ കുട്ടികളെ സ്നേഹിച്ചും, പ്രാസംഗികൻ എന്ന നിലയിൽ ജനങ്ങളെ ഉണർത്തിയും അദ്ദേഹം പകർന്നു നൽകിയ ഊർജ്ജം വരും തലമുറയ്ക്കും വഴികാട്ടിയാകും.
നൂറ്കണക്കിനാളുകൾ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു. സർവ്വകക്ഷിയോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി ശ്രീലത അധ്യക്ഷതവഹിച്ചു. കെ. പി. സി.സി സെക്രട്ടറി വി.എം ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
കെ സജീവൻ,പി.എം രാജൻ, എൻ.കെ ജൻഷി, പി.എം നാണു, ദിനേശൻ ചന്തങ്കണ്ടി, എം.എ ഭാസ്കരൻ സി.പി നിധീഷ്, പി അജിത്, അഭിജിത്ത് കോറോത്ത്, ജമാൽ കല്ലുമ്പുറം, എ.ടി ദാസൻ, റീത്ത കണ്ടോത്ത്, സന്ദീപ് കൃഷ്ണ മലമൽ, ശശി കണ്ടോത്ത്, ടി.കെ രാഘവൻ ബിജു കണ്ടോത്ത് എന്നിവർ പ്രസംഗിച്ചു.
Thousands pay their last respects to M.K. Gopalakrishnan









































