നാദാപുരം :[nadapuram.truevisionnews.com] വിഷ്ണുമംഗലം പി കെ ആർ സ്മാരക കലാസമിതിയുടെ ഏറ്റവും പുതിയ നാടകം കടാങ്കോട്ട് മാക്കം അരങ്ങേറ്റവും, 47ാം വാർഷിക ആഘോഷവും ജനുവരി 25, 26 തിയ്യതികളിൽ തെരുവംപറമ്പ് ലൂളി ഗ്രൗണ്ടിൽ അരങ്ങേറും
25 ന് പ്രമോദ് വേദ സംവിധാനം ചെയ്ത് പ്രാദേശിക കലാകാരൻമാർ അരങ്ങിലെത്തുന്ന നാടകം വൈകീട്ട് 7 മണിക്ക് അരങ്ങിലെത്തും, പ്രവേശനം പാസ്സ് മുഖേനയായിരിക്കും
26 ന് വൈകീട്ട് സാംസ്കാരിക സദസ്സ് ഇ കെ വിജയൻ എം എൽ എ ഉദ്ഘാടനം ചെയ്യും. തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി പ്രദീഷ്, നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സഫീറ മൂന്നാം കുനി എന്നിവർ മുഖ്യാതിഥി കളായിരിക്കും, രംഗീഷ് കടവത്ത് മുഖ്യപ്രഭാഷണം നടത്തും രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും . തുടർന്ന് വിവിധ കലാപരിപാടികൾ, നൃത്ത നൃത്ത്യങ്ങൾ എന്നിവ അരങ്ങേറും
PKR Memorial Arts Committee Drama Debut and Anniversary Celebration on January 25th and 26th










































