എടച്ചേരി: (nadapuram.truevisionnews.com) എടച്ചേരി ആലശ്ശേരി ശാഖ വനിതാ ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഹനാപകടത്തിൽ പരിക്കേറ്റ വടകര സ്വദേശിനിക്ക് നിയമപോരാട്ടത്തിലൂടെ ഒരു കോടി രൂപ നഷ്ടപരിഹാരം ലഭ്യമാക്കിയ അഡ്വ. വി.കെ ഫൗസിയയെയും കായികരംഗത്ത് സംസ്ഥാനതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നഹല യു.ടി.കെയെയും ആദരിച്ചു.
വാർഡ് മെമ്പർ വി.കെ ശരീഫയുടെ അധ്യക്ഷതയിൽ നടന്ന സംഗമം മുഹമ്മദ് തട്ടാറത്ത് ഉദ്ഘാടനം ചെയ്തു. നാദാപുരം മണ്ഡലം ഉപാധ്യക്ഷൻ ടി.കെ അഹമ്മദ് മാസ്റ്റർ മുഖ്യപ്രഭാഷണവും ഉപഹാര വിതരണവും നടത്തി. ചടങ്ങിൽ റംല കെ.കെ സ്വാഗതവും അസീല യു.പി നന്ദിയും പറഞ്ഞു.
Women's League congratulates Adv. V.K. Fawzia and Nahala










































