നാദാപുരം ഒരുങ്ങുന്നു; എം.വി. ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന 'വികസന മുന്നേറ്റ ജാഥ' 7 ന് കല്ലാച്ചിയിൽ

നാദാപുരം ഒരുങ്ങുന്നു; എം.വി. ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന 'വികസന മുന്നേറ്റ ജാഥ' 7 ന് കല്ലാച്ചിയിൽ
Feb 4, 2026 05:09 PM | By Krishnapriya S R

നാദാപുരം: (nadapuram.truevisionnews.com) നാടെങ്ങും പ്രചാരണം സജീവമായി, നാടിറങ്ങി ഇകെ വിജയൻ എംഎൽഎ നയിച്ച മണ്ഡലം ജാഥ പ്രയാണവും പൂർത്തിയായി. നാദാപുരം ഒരുങ്ങി കഴിഞ്ഞു. എം.വി. ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന 'വികസന മുന്നേറ്റ ജാഥയെ വരവേൽക്കാൻ.

സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങൾ ജനങ്ങളിലെത്തിക്കുന്നതിനായി സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന 'വികസന മുന്നേറ്റ ജാഥ' വടക്കൻ മേഖലയിൽ പ്രയാണം തുടരുകയാണ്.

ഫെബ്രുവരി 1-ന് മഞ്ചേശ്വരത്ത് നിന്ന് ആരംഭിച്ച ജാഥ ഫെബ്രുവരി 15-ന് തരൂരിലാണ് സമാപിക്കുന്നത്. ഫെബ്രുവരി 7-ന് പകൽ 3 മണിക്ക് കല്ലാച്ചിയിൽ ജാഥയ്ക്ക് വൻവരവേൽപ്പ് നൽകും. ജാഥാ ക്യാപ്റ്റൻ എം.വി. ഗോവിന്ദൻ മാസ്റ്ററെയും മറ്റ് നേതാക്കളെയും സ്വീകരിക്കുന്നതിനായി വിപുലമായ ഒരുക്കങ്ങളാണ് സംഘാടക സമിതിയുടെ നേതൃത്വത്തിൽ പൂർത്തിയായിരിക്കുന്നത്.

പൊതുസമ്മേളനത്തിൽ വിവിധ രാഷ്ട്രീയ-സാമൂഹിക വിഷയങ്ങളും സർക്കാരിന്റെ വികസന പ്രവർത്തനങ്ങളും ചർച്ച ചെയ്യപ്പെടും. പരിപാടിയിൽ എല്ലാ ജനാധിപത്യ വിശ്വാസികളും പങ്കുചേരണമെന്ന് സംഘാടകർ അറിയിച്ചു.

'Development Advancement March' to be held in Kallachi on the 7th

Next TV

Related Stories
സർക്കാർ അനുകൂലം; വിലങ്ങാട് ദുരിത ബാധിതരുടെ കട ബാധ്യതയും എഴുതി തള്ളണമെന്ന് എംഎൽഎ നിയമസഭയിൽ

Feb 4, 2026 04:25 PM

സർക്കാർ അനുകൂലം; വിലങ്ങാട് ദുരിത ബാധിതരുടെ കട ബാധ്യതയും എഴുതി തള്ളണമെന്ന് എംഎൽഎ നിയമസഭയിൽ

വിലങ്ങാട് ദുരിത ബാധിതരുടെ കട ബാധ്യതയും എഴുതി തള്ളണമെന്ന്...

Read More >>
ചെക്ക്യാട് എട്ടാം ക്ലാസ് വിദ്യാർത്ഥിനിക്ക് തെരുവുനായയുടെ കടിയേറ്റു

Feb 4, 2026 03:58 PM

ചെക്ക്യാട് എട്ടാം ക്ലാസ് വിദ്യാർത്ഥിനിക്ക് തെരുവുനായയുടെ കടിയേറ്റു

എട്ടാം ക്ലാസ് വിദ്യാർത്ഥിനിക്ക് തെരുവുനായയുടെ...

Read More >>
പുത്തൻ ചുവട് ; പാറക്കടവ് ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്റർ ഏഴാം വാർഷികവും പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനവും നാളെ

Feb 4, 2026 02:02 PM

പുത്തൻ ചുവട് ; പാറക്കടവ് ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്റർ ഏഴാം വാർഷികവും പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനവും നാളെ

പാറക്കടവ് ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്റർ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം...

Read More >>
ഗാന്ധിസ്മൃതി സദസ്സ്: ബാലസംഘം നാദാപുരം ഏരിയ ഉദ്ഘാടനം കുറുവന്തേരിയിൽ നടന്നു

Feb 4, 2026 01:15 PM

ഗാന്ധിസ്മൃതി സദസ്സ്: ബാലസംഘം നാദാപുരം ഏരിയ ഉദ്ഘാടനം കുറുവന്തേരിയിൽ നടന്നു

ബാലസംഘം നാദാപുരം ഏരിയ ഉദ്ഘാടനം കുറുവന്തേരിയിൽ...

Read More >>
എം.പി ജഅഫർ മാസ്റ്റർക്ക് എടച്ചേരി പഞ്ചായത്ത് മുസ്ലിം ലീഗിന്റെ സ്വീകരണം

Feb 4, 2026 12:49 PM

എം.പി ജഅഫർ മാസ്റ്റർക്ക് എടച്ചേരി പഞ്ചായത്ത് മുസ്ലിം ലീഗിന്റെ സ്വീകരണം

എം.പി ജഅഫർ മാസ്റ്റർക്ക് മുസ്ലിം ലീഗിന്റെ...

Read More >>
Top Stories

News Roundup

GCC News