നാദാപുരം: [nadapuram.truevisionnews.com] മുസ്ലിം യൂത്ത് ലീഗ് നാദാപുരം പഞ്ചായത്ത് കമ്മിറ്റിയുടെ ശാഖാ ശാക്തീകരണ പ്രവർത്തനങ്ങൾക്ക് കല്ലാച്ചിയിൽ ആവേശകരമായ തുടക്കം. വയനാട് വെന്റ്ർ റിസോർട്ടിൽ വെച്ച് നടന്ന പഞ്ചായത്ത് തല ഉദ്ഘാടനം യൂത്ത് ലീഗ് ദേശീയ സമിതി അംഗം വി.വി. മുഹമ്മദലി നിർവഹിച്ചു.
താഴെത്തട്ടിൽ സംഘടനയെ കൂടുതൽ കരുത്തുറ്റതാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. പഞ്ചായത്ത് യൂത്ത് ലീഗ് ട്രഷറർ ജാഫർ തുണ്ടിയിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡി.എ.പി.എൽ സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി സി.കെ. നാസർ മുഖ്യപ്രഭാഷണം നടത്തി.
ഫവാസ് ടി, അസ്‌കർ പോതുകണ്ടി, മുഹമ്മദ് ആനാണ്ടി, ആസിഫ് പുത്തലത്ത് തുടങ്ങിയ പ്രമുഖ നേതാക്കൾ സംഗമത്തിൽ സംസാരിച്ചു. ശാഖാ യൂത്ത് ലീഗ് ഭാരവാഹികളായ നൗഫൽ തൈക്കണ്ടി സ്വാഗതവും സഫ്വാൻ ടി.പി നന്ദിയും പറഞ്ഞു.
Content Highlight: Youth League branch empowerment in Nadapuram












































