സ്നേഹപ്രവാഹം; ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിലേക്ക് ഒഴുകിയെത്തിയത് ആയിരക്കണക്കിന് വനിതകൾ!

സ്നേഹപ്രവാഹം; ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിലേക്ക് ഒഴുകിയെത്തിയത് ആയിരക്കണക്കിന് വനിതകൾ!
Feb 6, 2026 11:14 AM | By Krishnapriya S R

നാദാപുരം: (nadapuram.truevisionnews.com) പാറക്കടവ് ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിന്റെ ഏഴാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച 'സ്ത്രീ വിരുന്ന്' ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. നാദാപുരം നിയോജക മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും അയൽ പ്രദേശങ്ങളിൽ നിന്നുമായി ആയിരക്കണക്കിന് വനിതകളാണ് കേന്ദ്രം സന്ദർശിക്കാൻ ഒഴുകിയെത്തിയത്.

രാവിലെ മുതൽ വൈകുന്നേരം വരെ നീണ്ടുനിന്ന പരിപാടിയിൽ ഡയാലിസിസ് സെന്ററും പരിസരവും സന്ദർശകരെക്കൊണ്ട് നിറഞ്ഞു. സന്ദർശകർക്കായി ചായ സൽക്കാരത്തിന് പുറമെ ഗായകൻ ഗഫൂർ കുറ്റ്യാടിയും മകൻ ഫർഹാനും അവതരിപ്പിച്ച ഇശൽ വിരുന്നും എക്സിബിഷനും ഒരുക്കിയിരുന്നു.

സമാപന ചടങ്ങിൽ മുൻ എം.പി രമ്യാ ഹരിദാസ് അതിഥിയായി എത്തി സംസാരിച്ചു. ഡയാലിസിസ് സെന്ററിന്റെ പ്രവർത്തനങ്ങൾക്കായി സന്ദർശകർ തങ്ങളാലാകുന്ന സാമ്പത്തിക സഹായങ്ങൾ നൽകിയാണ് മടങ്ങിയത്.

നാദാപുരം സഹകരണ അർബൻ ബാങ്ക് ജീവനക്കാരുടെ വിഹിതവും ചടങ്ങിൽ കൈമാറി. മുസ്ലിം ലീഗ് മണ്ഡലം ഭാരവാഹികളും വനിതാ ലീഗ് നേതാക്കളും ചടങ്ങിന് നേതൃത്വം നൽകി. കഴിഞ്ഞ ഏഴ് വർഷമായി പാറക്കടവ് കേന്ദ്രീകരിച്ച് കാരുണ്യ പ്രവർത്തനങ്ങളിൽ മാതൃകയാവുകയാണ് ഈ സ്ഥാപനം.

Inauguration of Shihab Thangal Dialysis Center

Next TV

Related Stories
ആവോലം കണ്ണോത്ത് കണ്ടി ട്രാൻസ്ഫോമർ കൊല്ലന്റവിട റോഡ് ഉദ്ഘാടനം ചെയ്തു

Mar 15, 2026 08:17 PM

ആവോലം കണ്ണോത്ത് കണ്ടി ട്രാൻസ്ഫോമർ കൊല്ലന്റവിട റോഡ് ഉദ്ഘാടനം ചെയ്തു

ആവോലം കണ്ണോത്ത് കണ്ടി ട്രാൻസ്ഫോമർ കൊല്ലന്റവിട റോഡ് ഉദ്ഘാടനം ചെയ്തു...

Read More >>
മുസ്‌ലിം യൂത്ത്‌ ലീഗ് ഭാരവാഹികൾക്ക് സ്വീകരണവും ഇഫ്താർ മീറ്റും സംഘടിപ്പിച്ചു

Mar 15, 2026 08:13 PM

മുസ്‌ലിം യൂത്ത്‌ ലീഗ് ഭാരവാഹികൾക്ക് സ്വീകരണവും ഇഫ്താർ മീറ്റും സംഘടിപ്പിച്ചു

മുസ്‌ലിം യൂത്ത്‌ ലീഗ് ഭാരവാഹികൾക്ക് സ്വീകരണവും ഇഫ്താർ മീറ്റും...

Read More >>
നാടിന് സമർപ്പിച്ചു; തുണേരി പഞ്ചായത്തിൽ ടാറിങ് പൂർത്തിയായ രണ്ട് റോഡുകൾ ഉദ്ഘാടനം ചെയ്തു

Mar 15, 2026 07:11 PM

നാടിന് സമർപ്പിച്ചു; തുണേരി പഞ്ചായത്തിൽ ടാറിങ് പൂർത്തിയായ രണ്ട് റോഡുകൾ ഉദ്ഘാടനം ചെയ്തു

നാടിന് സമർപ്പിച്ചു; തുണേരി പഞ്ചായത്തിൽ ടാറിങ് പൂർത്തിയായ രണ്ട് റോഡുകൾ ഉദ്ഘാടനം...

Read More >>
ഉമ്മൻചാണ്ടി നന്മയുടെ നായകൻ - ഷാഫി പറമ്പിൽ

Mar 15, 2026 07:06 PM

ഉമ്മൻചാണ്ടി നന്മയുടെ നായകൻ - ഷാഫി പറമ്പിൽ

ഉമ്മൻചാണ്ടി നന്മയുടെ നായകൻ - ഷാഫി...

Read More >>
നാദാപുരത്തെ നയിക്കാൻ; അഡ്വ. പി വസന്തം ഇടതുമുന്നണി സാരഥി

Mar 15, 2026 05:12 PM

നാദാപുരത്തെ നയിക്കാൻ; അഡ്വ. പി വസന്തം ഇടതുമുന്നണി സാരഥി

നാദാപുരത്തെ നയിക്കാൻ അഡ്വ. പി വസന്തം ഇടതുമുന്നണി...

Read More >>
Top Stories

Entertainment News