നാദാപുരം:[nadapuram.truevisionnews.com] വടകര താലൂക്ക് ലീഗൽ സർവീസ് സൊസൈറ്റിയും പുളിയാവ് നാഷണൽ കോളേജും സംയുക്തമായി നിയമബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. കോളേജ് ഓഡിറ്റോറിയത്തിൽ ട്രസ്റ്റ് സെക്രട്ടറി മരുന്നോളി കുഞ്ഞബ്ദുള്ള ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ എം കെ മധുസൂദനൻ അധ്യക്ഷനായി.
"സ്ത്രീകൾക്ക് ഭരണഘടന നൽകുന്ന സംരക്ഷണവും, നിയമപരിരക്ഷയും" എന്ന വിഷയത്തിൽ അഡ്വ പി സി ലിനീഷ് പ്രഭാഷണം നടത്തി.റിട്ട എസ്ഐ പുഷ്പവല്ലി, പാര ലീഗൽ വളണ്ടിയർ ശ്രീധരൻ നായർ എന്നിവർ സംസാരിച്ചു.അസി.പ്രൊഫ. കെ എച്ച് ശ്രീകല സ്വാഗതവും യൂണിയൻ വൈസ് ചെയർ പഴ്സൺ ജഹാന ഷെറിൻ നന്ദിയും പറഞ്ഞു.
Legal awareness seminar organized in Nadapuram








































