ഇരിങ്ങണ്ണൂർ:(nadapuram.truevisionnews.com) ഇരിങ്ങണ്ണൂർ മഹാ ശിവ ക്ഷേത്രകുളത്തിൽ മുങ്ങിത്താണ മൂന്ന് പേരെ സാഹസികമായി രക്ഷപ്പെടുത്തിയ ക്ഷേത്രം ജീവനക്കാരൻ ടി.സുധീഷ്കുമാറിനെ സിപിഐ ഇരിങ്ങണ്ണൂർ ടൗൺ ബ്രാഞ്ച് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. പാർട്ടിഓഫീസിൽ നടന്ന ചടങ്ങിൽ മണ്ഡലം സെക്രട്ടറി ശ്രീജിത്ത് മുടപ്പിലായി ഷാൾ അണിയിച്ചു അനുമോദിച്ചു. ചടങ്ങിൽ സി കെ ബാലൻ അധ്യക്ഷത വഹിച്ചു. ടി. സുഗതൻ, സന്തോഷ് കക്കാട്ട്, എ.കെ സോമനാഥൻ എന്നിവർ സംസാരിച്ചു.
CPI congratulates Sudheesh
































