നാദാപുരം :(nadapuram.truevisionnews.com)പ്രതിപക്ഷ നേതാവ് വി ഡി സതീഷൻ , ഉപ നേതാവ് കുഞ്ഞാലിക്കുട്ടി എന്നിവർ നയിക്കുന്ന പുതു യുഗ യാത്രക്ക് നാദാപുരത്തു വൻ സ്വീകരണം നൽകാൻ തൂണേരിയിൽ ചേർന്ന യുഡിഎഫ് വനിത സംഗമം തീരുമാനിച്ചു. തൂണേരിയിൽ നിന്നും 250വനിതകളെ പങ്കെടുപ്പിക്കാൻ തീരുമാനിച്ചു. യോഗം ലീഗ് നേതാവ് ഹമീദ് മാസ്റ്റർ ഉദ്ഘടനം ചെയ്തു. ഫൗസിയ സലീം അധ്യക്ഷത വഹിച്ചു. അശോകൻ തൂണേരി ,സുധ എ പി , ’റംഷീന , സുധസത്യൻ, ’ഉഷ അരവിന്ദ് ,ലിഷ കുഞ്ഞിപ്പുരയിൽ, റൈഹാനത്, സാജി തടത്തിൽ, റജില കിഴക്കും കരമ്മൽ തുടങ്ങിയവർ സംസാരിച്ചു.
New Era Journey; Women's meeting held in Thuneri







































