ആയഞ്ചേരി:[vatakara.truevisionnews.com] സംസ്ഥാന സർക്കാർ പൊതുമരാമത്ത് വകുപ്പ് മുഖേന 4 കോടി രൂപ അനുവദിച്ച ആയഞ്ചേരി തെരു-കല്ലുംപുറം റോഡ് പ്രവൃത്തി ഉദ്ഘാടനം ബഹു. പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ പി എ മുഹമ്മദ് റിയാസ് ഓൺലൈൻ വഴി നിർവഹിച്ചു.
ആയഞ്ചേരി മുതൽ മുള്ളൻ മുക്ക് വരെ നീളുന്ന 4 കിലോമീറ്റർ റോഡാണ് ഈ പ്രവൃത്തിയുടെ ഭാഗമായി നവീകരിക്കുന്നത്. 40 എംഎം , എംഎസ്എസ് നിലവാരത്തിൽ റോഡ് ഉയർത്താനാണ് ഈ പദ്ധതി വിഭാവനം ചെയ്യുന്നത്.
പ്രവൃത്തിയുടെ ഭാഗമായി 3 കൾവേട്ടുകൾ നിർമ്മിക്കുന്നുണ്ട്. ആവശ്യമുള്ള ഭാഗങ്ങളിൽ ഡ്രെയ്നേജ്, റോഡ് സുരക്ഷാ ബോർഡുകൾ, റോഡ് മാർക്കിങ്ങുകൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഒരു വ്യൂ പോയിൻറ് കൂടി നിർമ്മിക്കാനുള്ള തുക എസ്റ്റിമേറ്റിൽ വകയിരുത്തിയിട്ടുണ്ട്.
പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീ ഹാഷിം വി കെ റിപ്പോർട്ട് അവതരിപ്പിച്ചു. ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ യോഗത്തിൽ സംസാരിച്ചു.
Ayanjary Theru-Kallumpuram road work inaugurated










































