Feb 17, 2026 09:55 AM

പുറമേരി: [nadapuram.truevisionnews.com]  പുറമേരിയിൽ പൊറോട്ടയുടെ ചൂടിനെച്ചൊല്ലിയുണ്ടായ നിസ്സാര തർക്കം ഹോട്ടൽ അടിച്ചുതകർക്കുന്നതിൽ കലാശിച്ചു. തിങ്കളാഴ്ച വൈകീട്ട് ഏഴുമണിയോടെ വെള്ളികുളങ്ങര സ്വദേശി സാദിക്കിന്റെ 'ബിരിയാണി ഡേയ്‌സ്' എന്ന സ്ഥാപനത്തിലാണ് അക്രമാസക്തമായ സംഭവങ്ങൾ അരങ്ങേറിയത്.

കടയിലെത്തിയ യുവാവ് താൻ ഓർഡർ ചെയ്ത പൊറോട്ടയ്ക്ക് ചൂടില്ലെന്നും ഭക്ഷണത്തിന് രുചി കുറവാണെന്നും ആരോപിച്ച് ഉടമയുമായി വാക്കുതർക്കത്തിലേർപ്പെടുകയായിരുന്നു. ഭക്ഷണം മടക്കി വാങ്ങാമെന്നോ പണം തിരികെ നൽകിക്കൊള്ളാമെന്നോ പറഞ്ഞ് സാദിഖ് രംഗം ശാന്തമാക്കാൻ ശ്രമിച്ചെങ്കിലും യുവാവ് വഴങ്ങിയില്ല.

പുറത്തേക്ക് പോയ ഇയാൾ പിന്നീട് തിരിച്ചെത്തി ഹോട്ടലിന്റെ ചില്ലുകൾ അടിച്ചുതകർക്കുകയും സാദിഖിനെ കുപ്പികൊണ്ട് മർദ്ദിക്കുകയും ചെയ്തു. മർദ്ദനത്തെത്തുടർന്ന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ട കടയുടമ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.


Young man vandalizes hotel

Next TV

Top Stories










News Roundup






GCC News