നാദാപുരം: (https://nadapuram.truevisionnews.com/) കക്കംവെള്ളി ശാദുലി റോഡിലെ യാത്രക്കാർക്കായി കുടുംബാംഗങ്ങൾ നിർമ്മിച്ച പുതിയ കാത്തിരിപ്പ് കേന്ദ്രം നാടിന് സമർപ്പിച്ചു. തോട്ടത്ത് വീട്ടിൽ പരേതയായ കുഞ്ഞിപ്പാത്തു ഹജ്ജുമ്മയുടെ ഓർമ്മയ്ക്കായി അവരുടെ കുടുംബമാണ് ഈ സ്നേഹോപഹാരം നാട്ടുകാർക്കായി ഒരുക്കിയത്.
കാത്തിരിപ്പ് കേന്ദ്രത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ടി.വി അമ്മദ് ഹാജി നിർവ്വഹിച്ചു. വാർഡ് മെമ്പർ പി. മുനീറിന്റെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ പ്രമുഖ വ്യക്തിത്വങ്ങളും നാട്ടുകാരും പങ്കെടുത്തു.
വി. അബ്‌ദുൽ ജലിൽ, ആയിഷ സയീദ്, ടി.വി കുഞ്ഞാമി, ടി.വി സൂപ്പി ഹാജി, ടി.വി കുഞ്ഞാലി ഹാജി, ടി.വി മൂസ, അബ്‌ദു എടോളി, എടോളി മമ്മു മുസ്‌ലിയാർ, ടി.വി കുഞ്ഞബ്‌ദുല്ല, ഹസീബ് കുന്നത്ത് തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി.
Waiting center inaugurated on Kakkamvelli Shaduli Road











































