കൊടിയേറി; കൊന്നപ്പാലങ്കണ്ടി ഭഗവതി ക്ഷേത്രത്തിൽ തിറ ഉത്സവത്തിന് ഭക്തിനിർഭരമായ തുടക്കം

കൊടിയേറി; കൊന്നപ്പാലങ്കണ്ടി ഭഗവതി ക്ഷേത്രത്തിൽ തിറ ഉത്സവത്തിന് ഭക്തിനിർഭരമായ തുടക്കം
Feb 27, 2026 12:40 PM | By Krishnapriya S R

അരൂർ: (https://nadapuram.truevisionnews.com/) കൊന്നപ്പാലങ്കണ്ടി ഭഗവതി ക്ഷേത്രത്തിലെ മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന തിറ ഉത്സവത്തിന് ഭക്തിനിർഭരമായ ചടങ്ങുകളോടെ കൊടിയേറി.

ഗണപതി ഹോമം, നിവേദ്യപൂജ തുടങ്ങിയ താന്ത്രിക ചടങ്ങുകൾക്ക് പുറമെ സാമൂഹിക സേവനത്തിന്റെ ഭാഗമായി സൗജന്യ നേത്രരോഗ-രക്തഗ്രൂപ്പ് നിർണ്ണയ ക്യാമ്പും സംഘടിപ്പിച്ചു. വർണ്ണാഭമായ കലവറ നിറയ്ക്കൽ ഘോഷയാത്രയ്ക്കും കൊടിയേറ്റത്തിനും സാക്ഷ്യം വഹിക്കാൻ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്.

തുടർന്ന് നടന്ന അരിചാർത്തൽ ചടങ്ങിന് ശേഷം പ്രാദേശിക കലാകാരന്മാരുടെ വിവിധ കലാപരിപാടികളും അരങ്ങേറി. ഉത്സവത്തിന്റെ രണ്ടാം ദിവസമായ നാളെ വൈവിധ്യമാർന്ന വെള്ളാട്ടുകളും ആഘോഷങ്ങളുമാണ് ഭക്തരെ കാത്തിരിക്കുന്നത്.

രാത്രി 7 മണിക്ക് ഭഗവതി വെള്ളാട്ടോടെ ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് എട്ടിന് കുട്ടിച്ചാത്തൻ വെള്ളാട്ടും എട്ടരയോടെ തൃക്കലശം, പൂക്കലശം വരവുകളും നടക്കും. രാത്രി പത്ത് മണിക്ക് ഗുളികൻ വെള്ളാട്ടും തുടർന്ന് അസുരപുത്രൻ വെള്ളാട്ടും ഉത്സവ നഗരിയിൽ ഭക്തിസാന്ദ്രമായ അന്തരീക്ഷം ഒരുക്കും.

Festival begins at Konnapalankandi Bhagavathy Temple

Next TV

Related Stories
സ്നേഹത്തണൽ; കക്കംവെള്ളി ശാദുലി റോഡിൽ കാത്തിരിപ്പ് കേന്ദ്രം ഉദ്ഘാടനം ചെയ്തു

Feb 27, 2026 12:28 PM

സ്നേഹത്തണൽ; കക്കംവെള്ളി ശാദുലി റോഡിൽ കാത്തിരിപ്പ് കേന്ദ്രം ഉദ്ഘാടനം ചെയ്തു

കക്കംവെള്ളി ശാദുലി റോഡിൽ കാത്തിരിപ്പ് കേന്ദ്രം ഉദ്ഘാടനം...

Read More >>
പുതുചുവട് ; എടച്ചേരി പഞ്ചായത്ത് കുടുംബശ്രീ ഓപ്പൺ പ്രിസിഷൻ ഫാമിംഗ് പദ്ധതിക്ക് തുടക്കമായി

Feb 27, 2026 12:16 PM

പുതുചുവട് ; എടച്ചേരി പഞ്ചായത്ത് കുടുംബശ്രീ ഓപ്പൺ പ്രിസിഷൻ ഫാമിംഗ് പദ്ധതിക്ക് തുടക്കമായി

എടച്ചേരി പഞ്ചായത്ത് കുടുംബശ്രീ ഓപ്പൺ പ്രിസിഷൻ ഫാമിംഗ്...

Read More >>
സ്നേഹസമ്മാനം; കല്ലാച്ചി ഗവ.യുപി സ്കൂളിൽ സൈക്കിൾ വിതരണം നടത്തി

Feb 27, 2026 11:58 AM

സ്നേഹസമ്മാനം; കല്ലാച്ചി ഗവ.യുപി സ്കൂളിൽ സൈക്കിൾ വിതരണം നടത്തി

കല്ലാച്ചി ഗവ.യുപി സ്കൂളിൽ സൈക്കിൾ...

Read More >>
Top Stories

News from Regional Network