എടച്ചേരി: (nadapuram.truevisionnews.com) എടച്ചേരിയിൽ വിഷരഹിത പച്ചക്കറി കൃഷിക്ക് ആവേശകരമായ തുടക്കം കുറിച്ചു. എടച്ചേരി കൃഷിഭവൻ, സഹകരണ ബാങ്ക്, തുരുത്തി കതിര് കാർഷിക കൂട്ടായ്മ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന ഈ പദ്ധതിയുടെ വിത്ത് നടൽ ഉദ്ഘാടനം തുരുത്തി വയലിൽ വെച്ച് നടന്നു.
പഞ്ചായത്ത് പ്രസിഡന്റ് ടി.വി. ഗോപാലൻ വിത്ത് നട്ടുകൊണ്ട് പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. കാർഷിക മേഖലയിലെ പുതിയ ചുവടുവെപ്പായി മാറുന്ന ഈ സംരംഭത്തിന് എടച്ചേരി സഹകരണ ബാങ്ക് പ്രസിഡന്റ് എം.എം. അശോകൻ അധ്യക്ഷത വഹിച്ചു.
കൃഷി ഓഫീസർ ജിൻസി, ബാങ്ക് സെക്രട്ടറി നിധീഷ്, ഡയറക്ടർ കെ.പി. ശശി എന്നിവർ ചടങ്ങിൽ സംബന്ധിക്കുകയും കാർഷിക മേഖലയുടെ പ്രസക്തിയെക്കുറിച്ച് സംസാരിക്കുകയും ചെയ്തു.
Poison-free vegetable farming begins in Edacherry






























.jpeg)





