നാദാപുരം: (nadapuram.truevisionnews.com) മുൻ കേന്ദ്രമന്ത്രിയും പ്രമുഖ കോൺഗ്രസ് നേതാവുമായിരുന്ന കെ.പി. ഉണ്ണികൃഷ്ണന്റെ നിര്യാണത്തിൽ ഇരിങ്ങണ്ണൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.
കെ. രമേശന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം നാദാപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. കെ.എം. രഘുനാഥ് ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ രാഷ്ട്രീയത്തിൽ തന്റേതായ മുദ്ര പതിപ്പിച്ച വ്യക്തിത്വമായിരുന്നു കെ.പി. ഉണ്ണികൃഷ്ണനെന്ന് യോഗം അനുസ്മരിച്ചു.
എം.കെ. പ്രേംദാസ്, എം.സി. മോഹനൻ, എം.പി. ശ്രീധരൻ, അഖിലേഷ് വരയത്ത്, നിരവത്ത് ബാലകൃഷ്ണൻ, കുഞ്ഞിരാമൻ നടുക്കണ്ടി, എം.ടി. രാഹുലൻ, ഇബ്രാഹിം പുതുക്കൂൽ, എം.സി. വിജയൻ, എം.കെ. ബാലൻ തുടങ്ങിയ പ്രാദേശിക നേതാക്കൾ ചടങ്ങിൽ സംസാരിക്കുകയും അദ്ദേഹത്തിന്റെ സ്മരണ പുതുക്കുകയും ചെയ്തു.
Congress workers mourn the passing of K.P. Unnikrishnan





































.jpeg)





