നാദാപുരം:( nadapuram.truevisionnews.com ) വിലങ്ങാട് ഉരുൾപൊട്ടലിൽ സർവ്വതും നശിച്ച ദുരിതബാധിതർക്ക് വാഗ്ദാനങ്ങൾ മാത്രം നൽകി ദുരിതബാധിതരെ എംഎൽഎ വഞ്ചിച്ചെന്ന് ബിജെപി ദേശീയ നിർവാഹ സമിതി അംഗം കെപി ശ്രീശൻ മാസ്റ്റർ പറഞ്ഞു. കല്ലാച്ചി ഇ കെ വിജയൻ എംഎൽഎയുടെ ഓഫീസിലേക്ക് ബിജെപി നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.മണ്ഡലത്തിൽ എംഎൽഎ തികച്ച പരാജയമാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ രാവിലെ 11 മണിക്ക് കല്ലാച്ചി പോസ്റ്റ് ഓഫീസിന് സമീപത്തുനിന്ന് ആരംഭിച്ച മാർച്ച് എംഎൽഎ ഓഫീസിന് സമീപം വെച്ച് നാദാപുരം പോലീസ് തടഞ്ഞു. മണ്ഡലത്തിൽ 15 വർഷം എംഎൽഎ ഇരുന്നിട്ടും മണ്ഡലത്തെ 25 വർഷം പിന്നോട്ടേക്ക് വലിക്കുകയാണ് എംഎൽഎചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
വിലങ്ങാട് വയനാടിന് നൽകുന്ന അതേ ആനുകൂല്യങ്ങൾ വിലങ്ങാടിനും നൽകുമെന്ന് പ്രഖ്യാപിച്ച സർക്കാർ വിലങ്ങാട് ജനതയെ വഞ്ചിക്കുകയാണ് ചെയ്തത് കുടിവെള്ളത്തിനായും അടച്ചുറപ്പുള്ള വീടുകൾക്കായും ദുരിതബാധിതർ സർക്കാർ ഓഫീസുകൾ കയറി ഇറങ്ങിയിട്ട് ഒരു വർഷം കഴിഞ്ഞിട്ടും യാതൊരുവിധ സഹായങ്ങൾ നൽകിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ എൻഡിഎ തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ കെ കെ രഞ്ജിത്ത് അധ്യക്ഷ വഹിച്ചു. മണ്ഡലം പ്രസിഡൻ്റ് ആർ പി ബിനീഷ് സ്വാഗതം പറഞ്ഞ പരിപാടിയിൽ രാമദാസ് മണലേരി മുഖ്യ പ്രഭാഷണം നടത്തി.

സി പി വിപിൻ ചന്ദ്രൻ , മനു മോഹൻ ,എം പി അമൽ രാജ്,എം.സി അനീഷ് ,രവി വെള്ളൂർ കെ.പി സുനിൽകുമാർ ,പി പി ഇന്ദിര , വി പിപവിത്രൻ, എൻ കെ അഖിൽ , വി.കെ ശ്രീജിത്ത് .കെ.ടി കെ ചന്ദ്രൻ പി മധു പ്രസാദ് എന്നിവർ സംസാരിച്ചു.
Vilangad rehabilitation MLA a complete failure - KP Sreesan Master











































