നാദാപുരം : (https://nadapuram.truevisionnews.com/) ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ്സിൽ കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ്റെ അയൽകൂട്ടങ്ങൾക്കുള്ള വായ്പ വിതരണം പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.
പഞ്ചായത്ത് പ്രസിഡണ്ട് സഫീറ മൂന്നാം കുനി വായ്പ വിതരണം ഉദ്ഘാടനം ചെയ്തു. വികസനകാര്യം സ്റ്റാൻ്റിംങ് കമ്മിറ്റി ചെയർപേഴ്സൺ റംല ടീച്ചർ അധ്യക്ഷയായി. ചടങ്ങിൽ സി ഡി എസ് ചെയർപേഴ്സൺ ചന്ദ്രി കെ എം സ്വാഗതം പറഞ്ഞു .


ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി വി ജയലക്ഷ്മി ടീച്ചർ,മെമ്പർമാരായ വി അബ്ദുൽ ജലീൽ , സി വി ഇബ്രാഹിം,സൗമ്യ നെല്ലിയുള്ളത്തിൽ, സവിത കെ ടി കെ, റോഷ്ന പിലാക്കാട്ട് എന്നിവർ ആശംസ അറിയിച്ചു.
ചടങ്ങിൽ പിന്നോക്ക വികസന കോർപ്പറേഷൻ ഡയറക്ടർ വി പി കുഞ്ഞികൃഷ്ണൻ , അസിസ്റ്റൻ്റ് മാനേജർ ഗിരിജ ആർ എന്നിവർ കാര്യങ്ങൾ വിശദീകരിച്ചു.42 അയൽക്കൂട്ടങ്ങൾക്ക് 2,82,30000 രൂപ ലോണായി വിതരണം ചെയ്തു. ചടങ്ങിൽ സി ഡി എസ് മെമ്പർമാർ, അക്കൗണ്ടൻ്റ്, എം ഇ സി , സി സി , ബി സി മാർ , ആർ പിമാർ , കുടുംബശ്രീ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
Support for Kudumbashree; Loan disbursement by the State Backward Classes Development Corporation


































