Mar 28, 2026 10:51 AM

കല്ലാച്ചി: (nadapuram.truevisionnews.com)  നാദാപുരം നിയോജകമണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ: പി വസന്തത്തിന്റെ ഒന്നാംഘട്ട മണ്ഡലം പര്യടനം മരുതോങ്കര പഞ്ചായത്തിലെ കള്ളാട് വെച്ച് സിപിഐ ജില്ലാ സെക്രട്ടറി അഡ്വ: പി ഗവാസ് ഉദ്ഘാടനം ചെയ്തു.

ഇ.കെ വിജയൻ എംഎൽഎ, എ. മോഹൻദാസ്, രജീന്ദ്രൻ കപ്പള്ളി, എ. എം റഷീദ്, എം.കെ മൊയ്തു, ബോബി മൂക്കം തോട്ടം, കരിമ്പിൽ ദിവാകരൻ, ബിജു കായക്കൊടി തുടങ്ങിയവർ പ്രസംഗിച്ചു. മുണ്ടക്കുറ്റി, മൊയിലോത്തറ, തൂവാട്ട് പൊയിൽ, മുള്ളൻകുന്ന്, പശുക്കടവ്, കുണ്ടുതോട് ചീത്തപ്പാട്, മുറ്റത്ത് പ്ലാവ്, കൂടൽ, പഞ്ചായത്ത് മുക്ക്, പാലോളി, കരിമ്പാലക്കണ്ടി, കായക്കൊടി, പട്ടർകുളങ്ങര, ചങ്ങരംകുളം എന്നീ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം കായക്കൊടി പഞ്ചായത്തിലെ കോവാക്കുന്നിൽ സമാപിച്ചു.

വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ വി.പി കുഞ്ഞികൃഷ്ണൻ, എം.കെ ശശി, സി.എച്ച് മോഹനൻ, ശ്രീജിത്ത് മുടപ്പിലായി, പി താജുദ്ദീൻ, കെ കെ മോഹൻദാസ്, പി രാഹുൽ രാജ്, എൻ കെ ലീല,പി ഭാസ്കരൻ തുടങ്ങിയവർ പ്രസംഗിച്ചു.

ഇന്നത്തെ പര്യടനം നരിപ്പറ്റ പഞ്ചായത്തിലെ മണിയൂർ താഴെ നിന്ന് ആരംഭിക്കും.

LDF candidate P. Vasantham's first phase tour has been completed

Next TV

Top Stories










News Roundup