എം എൽ എ തികഞ്ഞ പരാജയം; നാദാപുരത്തും എൻ ഡി എ മുന്നേറും

എം എൽ എ തികഞ്ഞ പരാജയം; നാദാപുരത്തും എൻ ഡി എ മുന്നേറും
Mar 27, 2026 07:18 PM | By VIPIN P V

നാദാപുരം : (nadapuram.truevisionnews.com)കേരളത്തിൽ എൻഡിഎ വൻ മുന്നേറ്റം ഉണ്ടാകുമെന്നും സംസ്ഥാന സർക്കാരിന്റെ അഴിമതിയും ശബരിമല കൊള്ളക്കെതിരെയും ജനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ കോഴിക്കോട് ജില്ലാ കൺവീനറും ബിഡി ജെ എസ് സംസ്ഥാന സെക്രട്ടറിയുമായ ബാബു പൂതംമ്പാറ പറഞ്ഞു.

നാദാപുരത്ത് 15 വർഷമായി എംഎൽഎ ആയിരുന്നിട്ടും ഇ കെ വിജയൻ പൂർണ്ണ പരാജയമാണെന്നും വിലങ്ങാട് ദുരിതബാധിത കർക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ പോലും നൽകാൻ എം എൽ എ ക്ക് കഴിഞ്ഞിട്ടില്ലന്നും അദ്ദേഹം പറഞ്ഞു.

എൻഡിഎ നാദാപുരം നിയമസഭാ മണ്ഡലം സ്ഥാനാർത്ഥി സിപി വിപിൻ ചന്ദ്രന്റെ തെരഞ്ഞടുപ്പ് പ്രചരണാർത്ഥം കല്ലാച്ചി എൻഡിഎ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു.

നാളെ വൈകുന്നേരം റോഡ് ഷോയ്ക്ക് ശേഷം കല്ലാച്ചിയിൽ നടക്കുന്ന തെരഞ്ഞടുപ്പ് കൺവെൻഷൻ ബി ജെ പി ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുല്ല കുട്ടി ഉദ്ഘാടനം ചെയ്യും.

വാർത്താ സമ്മേളനത്തിൽ സ്ഥാനാർത്ഥി സി പി വിപിൻ ചന്ദ്രൻ, ബിജെപി സംസ്ഥാന സമിതി അംഗം എം ടി ഗോപിനാഥ്, കോഴിക്കോട് നോർത്ത് ജില്ലാ വൈസ് പ്രസിഡണ്ട് ടി കെ പ്രഭാകരൻ, എൻ ഡി എ നാദാപുരം മണ്ഡലം തെരത്തെടുപ്പ് കമ്മിറ്റി കൺവീനർ കെ കെ രഞ്ജിത്ത് , നരിപ്പറ്റ മണ്ഡലം പ്രസിഡണ്ട് എംസി അനീഷ് , നാദാപുരം മണ്ഡലം പ്രസിഡണ്ട് ആർ പി ബിനീഷ് ,ജില്ലാ കമ്മിറ്റിയംഗം കെ ടി കെ ചന്ദ്രൻ, യുവമോർച്ച ജില്ല ജനൽ സെക്രട്ടറി അഖിൽ നാളോം കണ്ടി. , മണ്ഡലം ജനറൽ സെക്രട്ടറിമാരായ വി.കെ ശ്രീജിത്ത് , മത്തത്ത് ചന്ദ്രൻ എന്നിവർ പങ്കെടുത്തു

NDA will also advance in Nadapuram

Next TV

Related Stories
സർവീസിൽ നിന്നും പിരിയുന്ന വാണിമേൽ എം യു പി സ്കൂളിലെ അധ്യാപകർക്ക് യാത്രയയപ്പ് സംഗമം

Mar 27, 2026 07:21 PM

സർവീസിൽ നിന്നും പിരിയുന്ന വാണിമേൽ എം യു പി സ്കൂളിലെ അധ്യാപകർക്ക് യാത്രയയപ്പ് സംഗമം

സർവീസിൽ നിന്നും പിരിയുന്ന വാണിമേൽ എം യു പി സ്കൂളിലെ അധ്യാപകർക്ക് യാത്രയയപ്പ്...

Read More >>
അഴിമതിയും ഭരണപരാജയവും മുഖമുദ്ര; എൽഡിഎഫ് സർക്കാരിനെതിരെ മുല്ലപ്പള്ളി

Mar 27, 2026 01:19 PM

അഴിമതിയും ഭരണപരാജയവും മുഖമുദ്ര; എൽഡിഎഫ് സർക്കാരിനെതിരെ മുല്ലപ്പള്ളി

പിണറായി സർക്കാർ പൂർണ്ണ പരാജയം: മുല്ലപ്പള്ളി...

Read More >>
കൺവൻഷനുകളിൽ ആവേശം; നാദാപുരത്ത് കെ.എം. അഭിജിത്തിന്റെ പഞ്ചായത്ത് കൺവൻഷനുകളിൽ വൻ ജനപങ്കാളിത്തം

Mar 27, 2026 11:25 AM

കൺവൻഷനുകളിൽ ആവേശം; നാദാപുരത്ത് കെ.എം. അഭിജിത്തിന്റെ പഞ്ചായത്ത് കൺവൻഷനുകളിൽ വൻ ജനപങ്കാളിത്തം

നാദാപുരത്ത് കെ.എം. അഭിജിത്തിന്റെ പഞ്ചായത്ത് കൺവൻഷനുകളിൽ വൻ...

Read More >>
Top Stories










News Roundup