Mar 29, 2026 12:16 PM

നാദാപുരം: (nadapuram.truevisionnews.com) ചേലക്കാട് മാണിക്കോത്ത് നാസറിന്റെ വീട്ടുമുറ്റത്തെ കിണറും അതിനോട് ചേർന്നുള്ള കുളിമുറിയും പെട്ടെന്ന് തകർന്നു വീണത് നാടിനെ നടുക്കി. കിണറിലെ അറ്റകുറ്റപ്പണികൾ കഴിഞ്ഞ് തൊഴിലാളികൾ മടങ്ങി കൃത്യം അരമണിക്കൂർ പിന്നിട്ടപ്പോഴാണ് ഈ വൻ അപകടം സംഭവിച്ചത്.

പെട്ടെന്നുണ്ടായ മണ്ണിടിച്ചിലിൽ കിണറിന് സമീപത്തെ മണ്ണും കല്ലും ഉൾപ്പെടെ കിണറിലേക്ക് താഴ്ന്നു പോവുകയായിരുന്നു. ഇതോടെ സമീപത്തുണ്ടായിരുന്ന കുളിമുറിയും പൂർണ്ണമായും നിലംപൊത്തി. അപകടം നടക്കുമ്പോൾ വീട്ടുകാർ തൊട്ടടുത്തുണ്ടായിരുന്നെങ്കിലും നാസറും കുടുംബവും അത്ഭുതകരമായാണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്.

തൊഴിലാളികൾ പണി കഴിഞ്ഞ് മാറിയ ഉടൻ തന്നെ അപകടം സംഭവിച്ചതിനാൽ വലിയൊരു ദുരന്തമാണ് ഒഴിവായത്. പെട്ടെന്നുണ്ടായ ഈ തകർച്ചയുടെ കാരണം വ്യക്തമല്ലെങ്കിലും കിണറിലേക്ക് വൻതോതിൽ മണ്ണ് ഇടിഞ്ഞു വീണത് കുടുംബത്തെയും നാട്ടുകാരെയും ഒരുപോലെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

Chelakkattu well and bathroom collapsed

Next TV

Top Stories










News Roundup