Mar 30, 2026 07:52 AM

പാറക്കടവ് : (nadapuram.truevisionnews.com)ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിലേ രോഗികൾക്കായി പുളിയാവ് പാറേമ്മൽ മഹല്ല് കൂട്ടായ്മ സമാഹരിച്ച 5,19,000 രൂപ ഡയാലിസിസ് സെന്ററിന് കൈമാറി. പാറക്കടവ് ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിൽ വെച്ച് നടന്ന കൈമാറ്റ ചടങ്ങിൽ മഹല്ല് പ്രതിനിധികളുടെ സാന്നിധ്യത്തിൽ ട്രസ്റ്റ് ചെയർമാൻ എംപി അബ്ദുള്ള ഹാജി സെക്രട്ടറി സൂപ്പി നരിക്കാട്ടേരി ട്രഷറർ അഹമ്മദ് പുന്നക്കൽ എന്നിവർക്ക് സുബൈർ പാറമ്മേൽ കൈമാറി.

ചടങ്ങിൽ ട്രസ്റ്റ് മെമ്പർ മാരായ ടി കെ ഖാലിദ് മാസ്റ്റർ,എൻ കെ മൂസ മാസ്റ്റർ,മഹ്മൂദ് തൊടുവയിൽ, മഹൽ പ്രതിനിധികളായ നിസാർ ഞള്ള വീട്ടിൽ ,സുബൈർ മഞ്ചേരീ ന്റെവിട, നൗഷാദ് വി.പി,അബ്ദുല്ല കാട്രോളി ,നദീർ ഞള്ള വീട്ടിൽ എന്നിവർ പങ്കെടുത്തു.

Puliyav Paremmal Mahal Community as a Model

Next TV

Top Stories










News Roundup