നാദാപുരം: (nadapuram.truevisionnews.com) നാദാപുരം മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.എം. അഭിജിത്തിന് വൻ സ്വീകരണമാണ് നാടും നാട്ടുകാരും നൽകിവരുന്നത്. മൂന്നാം ദിവസത്തെ പര്യടനം താഴെ നരിപ്പറ്റയിൽ യു.ഡി.എഫ് ജില്ലാ കൺവീനർ അഹമ്മദ് പുന്നക്കൽ ഉദ്ഘാടനം ചെയ്തു.
എൻ. ഹമീദ് മാസ്റ്ററുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പ്രമുഖ പ്രാദേശിക നേതാക്കൾ സംബന്ധിച്ചു. തുടർന്ന് കക്കുഴിയിൽ പീടിക മുതൽ കല്ലുനിര വരെയുള്ള നിരവധി കേന്ദ്രങ്ങളിൽ ആവേശകരമായ പര്യടനം നടത്തി കുണ്ടുപൊയിലിൽ സമാപിച്ചു.
സ്ഥാനാർത്ഥിയെ ആശീർവദിക്കാനായി എം.കെ. രാഘവൻ എം.പി, കർണാടകയിൽ നിന്നുള്ള എം.പി ശ്രേയസ് പട്ടേൽ, മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി.ടി. ഇസ്മായിൽ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ എത്തിയിരുന്നു.
യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികളായ സൂപ്പി നരിക്കാട്ടേരി, മോഹനൻ പാറക്കടവ്, കൊരങ്കോട്ട് ജമാൽ തുടങ്ങിയ പ്രമുഖ നേതാക്കളുടെ വലിയൊരു നിര തന്നെ സ്ഥാനാർത്ഥിയെ അനുഗമിച്ചു. ഓരോ സ്വീകരണ കേന്ദ്രങ്ങളിലും സ്ഥാനാർത്ഥിയെ വരവേൽക്കാൻ നൂറുകണക്കിന് പ്രവർത്തകരും നാട്ടുകാരുമാണ് എത്തിയത്.

മണ്ഡലത്തിലെ വികസന മുരടിപ്പും രാഷ്ട്രീയ സാഹചര്യങ്ങളും ചർച്ചയാക്കി മുന്നേറുന്ന അഭിജിത്തിന്റെ ഒന്നാംഘട്ട പര്യടനം ഇന്ന് നാദാപുരം പഞ്ചായത്തിൽ സമാപിക്കും. വരും ദിവസങ്ങളിൽ കൂടുതൽ കരുത്തോടെ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രചാരണം തുടരാനാണ് യു.ഡി.എഫ് ലക്ഷ്യമിടുന്നത്.
UDF tour gets off to a brilliant start in Nadapuram


































.png)








