ജനസാഗരമായി പുറമേരി; എൽഡിഎഫ് വിജയ കാഹളമായി ഒഴുകിയെത്തിയത് പതിനായിരങ്ങൾ
adimage

adimage adimage
2026-04-02T19:21:00

നാദാപുരം : (nadapuram.truevisionnews.com) അയിരാർത്ഥത്തിൽ മഹാജനസാഗരമായി പുറമേരിഗ്രാമം. എൽഡിഎഫ് വിജയ കാഹളമായി കടത്തനാട് രാജാസ് ഹൈസ്കൂൾ മൈതാനിയിലേക്ക് ഒഴുകിയെത്തിയത് പതിനായിരങ്ങൾ. മുഖ്യമന്ത്രി പിണറായി വിജയനെ ഒരു നോക്ക് കാണാനും അദ്ദേഹത്തിൻ്റെ വാക്കുകൾ ശ്രവിക്കാനുമായി നാടൊന്നാകെ പുറമേരിയിലേക്ക് ഒഴുകിയെത്തുകയായിരുന്നു.

വൈകിട്ട് അഞ്ചു മുതൽ സ്ത്രീകളും കുട്ടികളും വയോജനങ്ങളുമടക്കം ബഹുജന പങ്കാളിത്വം എൽഡിഎഫിൻ്റെ കരുത്ത് തെളിയിക്കുന്നതായിരുന്നു. പരിപാടിയിൽ ഇകെ വിജയൻ എംഎൽഎ അധ്യക്ഷനായി. കുറ്റ്യാടി നിയോജകമണ്ഡലം എൽഡിഎഫ് കൺവീനർ പി സി ഷൈജു സ്വാഗതം പറഞ്ഞു.

എൻസിപി അഖിലേന്ത്യ വർക്കിംഗ് പ്രസിഡൻ്റ് പിസി ചാക്കോ, മനയത്ത് ചന്ദ്രൻ , എളമരം കരിം, സ്ഥാനാർത്ഥികളായ എം. കെ ഭാസ്‌കരൻ, അഡ്വ. പി വസന്തം , കെ.പി കുഞ്ഞമ്മദ്കുട്ടിമാസ്റ്റർ എന്നിവർ സംസാരിച്ചു. സത്യൻ മൊകേരി,പി.മോഹനൻ മാസ്റ്റർ, പി സുഷ്ബാബു, കെ.കെ ലതിക, കെ.കെ ദിനേശൻ, പി . പി ചാത്തു,വി പി കുഞ്ഞി കൃഷൻ , എ മോഹൻദാസ് , കെ.കെ നാരായണൻ മാസ്റ്റർ , കെടി കുഞ്ഞികണ്ണൻ, റഷീദ് കുണ്ടുതോട് , കെ പുഷ്പജ, സമത് നരിപ്പറ്റ തുടങ്ങിയവർ പങ്കെടുത്തു.

Content Highlight: Appearing like a sea of ​​people Tens of thousands flocked to the LDF to celebrate its victory

adimage

Next TV

adimage
Top Stories










adimage
News Roundup






adimage adimage adimage
Entertainment News





adimage
adimage