നാദാപുരത്ത് പുഴയിൽ മുങ്ങി മരിച്ചത് ഒരു കുടുംബത്തിലെ മൂന്ന് പേർ, അപകടം അനുജൻ്റെ മകളെ രക്ഷിക്കുന്നതിനിടെ

നാദാപുരത്ത് പുഴയിൽ മുങ്ങി മരിച്ചത് ഒരു കുടുംബത്തിലെ മൂന്ന് പേർ, അപകടം  അനുജൻ്റെ മകളെ രക്ഷിക്കുന്നതിനിടെ
Apr 11, 2026 05:24 PM | By Susmitha Surendran

നാദാപുരം:( https://nadapuram.truevisionnews.com/) നാദാപുരത്ത് ഒരു കുടുംബത്തിലെ മൂന്ന് പേർ പുഴയിൽ മുങ്ങി മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് .

പുളിയാവ് അരീകുണ്ടിൽ അൻസാർ, ഭാര്യ സആക, അനുജൻ്റെ മകൾ ഹിദ്സ മറിയം എന്നിവരാണ് മരിച്ചത്. അൻസറിൻ്റെ സഹോദരൻ ഹനീഫയുടെ മകളാണ് ഹിദ്സ മറിയം .

തുണി അലക്കാൻ പോയതായിരുന്നു ഇവർ. ഇതിനിടെ കുട്ടി കുളിക്കുന്നതിനിടെ കയത്തിൽപെട്ടു. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കവേ അൻസാറും ഭാര്യയും മുങ്ങുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം .

ഇന്ന് വൈകീട്ട് നാലോടെയായിരുന്നു അപകടം . മയ്യഴി പുഴയുടെ ഭാഗമായ വേവത്തായിരുന്നു നാടിനെ നടുക്കിയ ദാരുണ സംഭവമുണ്ടായത് . നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ആരുടേയും ജീവൻ രക്ഷിക്കാനായില്ല . മൂന്ന് മൃതദേങ്ങളും നാദാപുരം താലൂക്ക് ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട് .

ഇ കെ വിജയൻ എം എൽ എയും , സിപിഐ(എം) ജില്ലാ സെക്രട്ടറി പി മോഹനൻ , യു ഡി എഫ് സ്ഥാനാർഥി കെ എം അഭിജിത്ത് , മുഹമ്മദ് ബംഗ്ലത്ത് , സൂപ്പി നരിക്കാട്ടേരി , ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മാരായ അഹമ്മദ് പുന്നക്കൽ , വളത്തിൽ കുഞ്ഞമ്മദ് മാറ്റ് ജനപ്രതിനിധികളും സംഭവ സ്ഥലത്തുണ്ട് .

Three members of a family drown in a river in Nadapuram, Kozhikode

Next TV

Related Stories
എന്നെ അങ്ങ് കൂട്ടുമോ ഉപ്പാപ്പാ.....; ഹിദ്സ മറിയത്തിന്റെ അവസാന വിളി ഓർത്ത് പൊട്ടിക്കരഞ്ഞ് ഉപ്പാപ്പ അമ്മദ്

Apr 11, 2026 07:01 PM

എന്നെ അങ്ങ് കൂട്ടുമോ ഉപ്പാപ്പാ.....; ഹിദ്സ മറിയത്തിന്റെ അവസാന വിളി ഓർത്ത് പൊട്ടിക്കരഞ്ഞ് ഉപ്പാപ്പ അമ്മദ്

ഹിദ്സ മറിയത്തിന്റെ അവസാന വിളി ഓർത്ത് പൊട്ടിക്കരഞ്ഞ് ഉപ്പാപ്പ...

Read More >>
നടുങ്ങി വിറച്ച് നാദാപുരം; മൂന്ന് പേരുടെയും മൃതദേഹം പൊലീസ് ഇൻക്വസ്റ്റ് തുടങ്ങി

Apr 11, 2026 06:12 PM

നടുങ്ങി വിറച്ച് നാദാപുരം; മൂന്ന് പേരുടെയും മൃതദേഹം പൊലീസ് ഇൻക്വസ്റ്റ് തുടങ്ങി

നടുങ്ങി വിറച്ച് നാദാപുരം; മൂന്ന് പേരുടെയും മൃതദേഹം പൊലീസ് ഇൻക്വസ്റ്റ്...

Read More >>
സ്‌കൂൾ അലങ്കോലമാക്കി; തിരഞ്ഞെടുപ്പ് കഴിഞ്ഞ സ്കൂളിൽ മാലിന്യക്കൂമ്പാരവും ഒഴിഞ്ഞ മദ്യക്കുപ്പികളും കണ്ടെത്തി

Apr 11, 2026 03:32 PM

സ്‌കൂൾ അലങ്കോലമാക്കി; തിരഞ്ഞെടുപ്പ് കഴിഞ്ഞ സ്കൂളിൽ മാലിന്യക്കൂമ്പാരവും ഒഴിഞ്ഞ മദ്യക്കുപ്പികളും കണ്ടെത്തി

തിരഞ്ഞെടുപ്പ് കഴിഞ്ഞ സ്കൂളിൽ മാലിന്യക്കൂമ്പാരവും ഒഴിഞ്ഞ മദ്യക്കുപ്പികളും...

Read More >>
നാദാപുരത്ത് ആശങ്ക; മണ്ഡലം കൈവിട്ടുപോകുമെന്ന് സിപിഐ പ്രാഥമിക വിലയിരുത്തൽ

Apr 11, 2026 02:32 PM

നാദാപുരത്ത് ആശങ്ക; മണ്ഡലം കൈവിട്ടുപോകുമെന്ന് സിപിഐ പ്രാഥമിക വിലയിരുത്തൽ

നാദാപുരം മണ്ഡലം കൈവിട്ടുപോകുമെന്ന് സിപിഐ പ്രാഥമിക...

Read More >>
Top Stories