വാണിമേൽ: (nadapuram.truevisionnews.com) കുയ്തേരിയിൽ പ്രവാസിയായ കൊയിലോത്ത് കണ്ടി നാസറിന്റെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള കൃഷിയിടത്തിലെ വിളകൾ വെട്ടിനശിപ്പിച്ച സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി മുസ്‌ലിം ലീഗ് രംഗത്തെത്തി.
അക്രമത്തിന് പിന്നിലെ കുറ്റവാളികളെ സമഗ്രമായ അന്വേഷണത്തിലൂടെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. സംഭവസ്ഥലം സന്ദർശിച്ച മുസ്‌ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം സി.വി.എം. വാണിമേൽ, നാദാപുരത്ത് പരാജയഭീതിയിലായ സി.പി.എം പ്രവാസികളുടെ കൃഷിയിടങ്ങൾ നശിപ്പിച്ചും അക്രമങ്ങൾ അഴിച്ചുവിട്ടും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണെന്ന് കുറ്റപ്പെടുത്തി.
ഇത്തരം നടപടികൾ കയ്യുംകെട്ടി നോക്കിനിൽക്കാനാവില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. വാണിമേൽ പഞ്ചായത്ത് മുസ്‌ലിം ലീഗ് ഭാരവാഹികളായ ചിക്കപ്പുറത്ത് മൊയ്തു, സി.പി.സി ആലിക്കുട്ടി, സി.വി അഷ്റഫ് തുടങ്ങിയ നേതാക്കളും സംഘത്തോടൊപ്പം കൃഷിയിടം സന്ദർശിച്ചു.
Muslim League protests destruction of expatriate's farm in Kuytheri
































