നാദാപുരം: (nadapuram.truevisionnews.com) ഉപഭോക്താക്കൾ ആകാംക്ഷയോടെ കാത്തിരുന്ന ഫാമിലി ബിഗ് മാർട്ട് ഗ്രാൻഡ് ലക്കി ഡ്രോയുടെ വിജയികളെ ഇന്ന് പ്രഖ്യാപിക്കും. വിജയികളെ കണ്ടെത്താനായി സംഘടിപ്പിക്കുന്ന മെഗാ ഷോയോടനുബന്ധിച്ച് പ്രശസ്ത കലാകാരന്മാരായ അഷ്കർ കലാഭവനും സലീം കോടത്തൂരും നയിക്കുന്ന ലൈവ് മെഗാ ഷോയും അരങ്ങേറും. ഇന്ന് വൈകുന്നേരം 6 മണിക്ക് തൂണേരി ബിഗ്മാർട്ട് പരിസരത്ത് വെച്ചാണ് വിസ്മയകരമായ ഈ ആഘോഷ രാവ് സംഘടിപ്പിച്ചിരിക്കുന്നത്.
ഒന്നര ലക്ഷം രൂപയുടെ ഗിഫ്റ്റ് വൗച്ചറാണ് മെഗാ ലക്കി ഡ്രോയിലെ ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി 75,000 രൂപയുടെ പർച്ചയ്‌സ് വൗച്ചറും മൂന്നാം സമ്മാനമായി മൂന്ന് പേർക്ക് 25,000 രൂപയുടെ പർച്ചയ്‌സ് വൗച്ചറും നൽകും. കൂടാതെ നാലാം സമ്മാനമായി 6,666 രൂപയുടെ ഏഴ് പർച്ചയ്‌സ് വൗച്ചറുകളും വിജയികൾക്ക് ലഭിക്കും.
Family Big Mart Grand Lucky Draw today in Tuneri



































.jpeg)






