നാദാപുരം: (nadapuram.truevisionnews.com) കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി കെ.പി സുധീഷ് കുമാറിന്റെ മൂന്നാം ചരമവാർഷികം വിപലങ്ങളായ പരിപാടികളോടെ ആചരിച്ചു. ശവകുടീരത്തിൽ പുഷ്പാർച്ചന അനുസ്മരണ യോഗം എന്നിവ സംഘടിപ്പിച്ചു.
പരിപാടികൾ ഡി .സി .സി പ്രസിഡന്റ് അഡ്വ.കെ. പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വി.വി റിനീഷ് അധ്യക്ഷത വഹിച്ചു. ആവോരാധാകൃഷ്ണൻ, അഡ്വ. പ്രമോദ് കക്കട്ടിൽ. അഡ്വ. എ സജീവൻ, മോഹനൻ പാറക്കടവ് , അഡ്വ.കെ.എം രഘുനാഥ്, പി.കെ ദാമു മാസ്റ്റർ, പി.പി മെയ്തു, രവീഷ് വളയം, കെ.ടി കെ അശോകൻ,അശോകൻ തൂണേരി, കെ കൃഷ്ണൻ മാസ്റ്റർ,കോടി കോടിക്കണ്ടി മെയ്തു, കെ.പ്രേമദാസ് , കെ.വത്സല കുമാരി,തുടങ്ങിയവർ സംസാരിച്ചു. എ.വി മുരളീധരൻ സ്വാഗതവും രൂപേഷ് കിഴക്കേടത്ത് നന്ദിയും പറഞ്ഞു.
KP Sudheesh Kumar Memorial


































