Apr 23, 2026 03:08 PM

നാദാപുരം: (nadapuram.truevisionnews.com) സംസ്ഥാനത്ത് ഉഷ്ണതരംഗം തുടരുന്നതിനിടെ വളയത്ത് അംഗൻവാടി ടീച്ചർക്ക് സൂര്യാതപമേറ്റു. വളയം സ്വദേശിനിയായ അനിലയ്ക്കാണ് ജോലിക്കിടയിൽ പൊള്ളലേറ്റത്.

കൈത്തണ്ടയിൽ ഗുരുതരമായി പൊള്ളലേറ്റ അനില നിലവിൽ ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്. വളയത്ത് നിലവിൽ 35 ഡിഗ്രി സെൽഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

അനിലയ്ക്ക് പുറമെ എറണാകുളം കൂത്താട്ടുകുളത്ത് തടിമിൽ തൊഴിലാളിയായ ഒഡീഷ സ്വദേശി പാണ്ഡവ ബൈരയ്ക്കും സൂര്യാതപമേറ്റു. കഴുത്തിലും ശരീരത്തിലും ഗുരുതരമായി പൊള്ളലേറ്റ ഇയാളെ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇയാളുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. അതേസമയം, പാലക്കാട്, കൊല്ലം, തൃശ്ശൂർ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. അന്തരീക്ഷ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ ഉയരുകയും സാധാരണയേക്കാൾ താപനില വ്യതിയാനം രേഖപ്പെടുത്തുകയും ചെയ്ത സാഹചര്യത്തിലാണ് ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്. 

Anganwadi teacher suffers heatstroke in Valayam

Next TV

Top Stories










News Roundup