പരാക്രമം ലഹരി മൂത്ത്; പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കി അക്രമാസക്തനായി പെരുമാറിയ നൊച്ചാട് സ്വദേശി പിടിയിൽ

പരാക്രമം ലഹരി മൂത്ത്; പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കി അക്രമാസക്തനായി പെരുമാറിയ നൊച്ചാട് സ്വദേശി പിടിയിൽ
Apr 23, 2026 01:31 PM | By Krishnapriya S R

നാദാപുരം: (nadapuram.truevisionnews.com) കായപ്പനച്ചിയിൽ പൊതുവഴിയിൽ ലഹരിക്കടിമപ്പെട്ട് അക്രമാസക്തനായി പെരുമാറുകയും ജനങ്ങൾക്ക് ശല്യമുണ്ടാക്കുകയും ചെയ്ത നൊച്ചാട് സ്വദേശിയെ പോലീസ് പിടികൂടി.

നൊച്ചാട് കൊട്ടാരക്കുന്നുമ്മൽ ശശി (57) ആണ് പോലീസിന്റെ പിടിയിലായത്. ഇന്ന് രാവിലെ 11.30-ഓടെ കായപ്പനച്ചി ബസ് സ്റ്റോപ്പിന് സമീപമായിരുന്നു സംഭവം. സ്റ്റേഷൻ പരിധിയിൽ പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

പൊതുറോഡിൽ വെച്ച് സ്വയം നിയന്ത്രിക്കാൻ കഴിയാത്ത നിലയിൽ അക്രമാസക്തനായി പെരുമാറിയ ഇയാൾ, വഴിയാത്രക്കാരോടും നാട്ടുകാരോടും കലഹിക്കുകയും പൊതുജനങ്ങൾക്ക് വലിയ രീതിയിൽ ശല്യമുണ്ടാക്കുകയും ചെയ്തു.

ഇതേത്തുടർന്നാണ് സ്ഥലത്തുണ്ടായിരുന്ന പോലീസ് സംഘം ഇയാളെ പിടികൂടിയത്. പ്രതിയെ നിയമനടപടികൾക്കായി സ്റ്റേഷനിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Content Highlight: Nochadu native arrested for causing public nuisance and behaving violently

Next TV

Related Stories
ഫ്ലാഗ് ഓഫ് ചെയ്തു; പുറമേരിയിൽ കെഎസ്ആർടിസി 'പ്രിയദർശിനി' ഗ്രാമവണ്ടിക്ക് തുടക്കം

Jun 15, 2026 04:09 PM

ഫ്ലാഗ് ഓഫ് ചെയ്തു; പുറമേരിയിൽ കെഎസ്ആർടിസി 'പ്രിയദർശിനി' ഗ്രാമവണ്ടിക്ക് തുടക്കം

പുറമേരിയിൽ കെഎസ്ആർടിസി 'പ്രിയദർശിനി' ഗ്രാമവണ്ടിക്ക്...

Read More >>
മികവിന് അംഗീകാരം; എടച്ചേരി പഞ്ചായത്ത് അഞ്ചാം വാർഡിൽ വിജയികളെ ആദരിച്ചു

Jun 15, 2026 03:51 PM

മികവിന് അംഗീകാരം; എടച്ചേരി പഞ്ചായത്ത് അഞ്ചാം വാർഡിൽ വിജയികളെ ആദരിച്ചു

എടച്ചേരി പഞ്ചായത്ത് അഞ്ചാം വാർഡിൽ വിജയികളെ...

Read More >>
ദുരന്തനിവാരണ ശിൽപ്പശാല സംഘടിപ്പിച്ച് വാണിമേൽ പഞ്ചായത്ത് ഭരണസമിതി

Jun 15, 2026 11:59 AM

ദുരന്തനിവാരണ ശിൽപ്പശാല സംഘടിപ്പിച്ച് വാണിമേൽ പഞ്ചായത്ത് ഭരണസമിതി

വാണിമേൽ ഗ്രാമപഞ്ചായത്ത് ഭരണസമിതി സംഘടിപ്പിച്ച ദുരന്തനിവാരണ...

Read More >>
Top Stories

News Roundup