നാദാപുരം : (nadapuram.truevisionnews.com) വിലങ്ങാട് ഉരുൾപൊട്ടൽ ദുരന്തത്തെ തുടർന്ന് പുഴയിൽ അടിഞ്ഞുകൂടിയ മണ്ണും അവശിഷ്ടങ്ങളും നീക്കംചെയ്യുന്നതിനും അപകടകരമായ രീതിയിൽ രൂപപ്പെട്ട കുഴികൾ നികത്തുന്നതിനുമുള്ള നടപടികൾക്ക് ഇറിഗേഷൻ ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ തുടക്കമായി പുളിയാവ് കടോളി പാലം മുതൽ ഉമ്മത്തൂർ ഇല്ലത്ത് പുഴവരെയുള്ള ഭാഗത്തെ 'ലെവൽസ്' എടുക്കുന്ന നടപടി പൂർത്തിയായി.
നാശത്തിന്റെ വക്കിലായ മയ്യഴിപ്പുഴയുടെ സംരക്ഷണത്തിനാണ് ചെക്യാട്ഭാഗത്ത് നവീകരണ പ്രവർത്തനത്തിന് പദ്ധതി ആരംഭിച്ചത്. 2.95 കോടി രൂപയാണ് പദ്ധതിക്ക് അനുവദിച്ചിരിക്കുന്നത്.പുഴയുടെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുകയും പലയിടങ്ങളി ലും അപകടസാധ്യത വർധിക്കുകയും ചെയ്തിരുന്നു. പഞ്ചായത്തംഗങ്ങളായ കെ കെ അബ്ദുല്ല, സി എച്ച് ഹമീദ്, സി കെ ജമീല എന്നിവർക്കൊപ്പം ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു. കരാർ കമ്പനിയുടെ പ്രതിനിധികളും സ്ഥലത്തെത്തി.
River renovation; Steps taken by 'Levels' to remove debris from the river have been completed

































.jpeg)









