May 1, 2026 10:54 AM

ഇരിങ്ങണ്ണൂർ: (nadapuram.truevisionnews.com) കേരള വ്യാപാരി വ്യവസായി സമിതി ഇരിങ്ങണ്ണൂർ യൂണിറ്റ് കമ്മിറ്റിയുടെ പുതിയ ഓഫീസ് പ്രവർത്തനമാരംഭിച്ചു. ഇരിങ്ങണ്ണൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.വി. ഗോപാലൻ ഓഫീസിന്റെ ഉദ്ഘാടനം നിർവഹിച്ചു.

വാർഡ് മെമ്പർ കെ.പി. സലീന ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വ്യാപാരികളുടെ ക്ഷേമപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ കമ്മിറ്റി ഓഫീസ് സജ്ജമാക്കിയത്. ചടങ്ങിൽ സമിതി ജില്ലാ കമ്മിറ്റിയംഗം സി. ബാലൻ, ഏരിയാ കമ്മിറ്റിയംഗം സി.എച്ച്. പ്രദീപൻ, കെ.കെ. ബാലൻ, രജീഷ് അക്കരോൽ എന്നിവർ സംസാരിച്ചു.

സി.കെ. ദാമു സ്വാഗതം ആശംസിച്ച ചടങ്ങിൽ പി. വിജീഷ് നന്ദി രേഖപ്പെടുത്തി. പ്രദേശത്തെ വ്യാപാരികളും സമിതി പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.

Traders and Businessmen Committee Unit Committee Office inaugurated

Next TV

Top Stories










News Roundup






Entertainment News