വളയം: (nadapuram.truevisionnews.com) വളയം പഞ്ചായത്ത് കുടുംബശ്രീ മോഡൽ സിഡിഎസ് പൊതുസഭയിൽ വെച്ച് ജീവൻ ദീപം ഇൻഷുറൻസ് ക്ലെയിം തുക വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. പ്രീതയാണ് തുക വിതരണം ചെയ്തത്.
ചടങ്ങിൽ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ കെ. വിനോദൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ദിവാകരൻ, സ്ഥിരംസമിതി അധ്യക്ഷരായ ടി. അജിത, സി.സി. റുംഷി എന്നിവർ ചടങ്ങിൽ സംബന്ധിക്കുകയും സംസാരിക്കുകയും ചെയ്തു.
സിഡിഎസ് ചെയർപേഴ്സൺ സി. ലിജിബ സ്വാഗതം ആശംസിച്ച യോഗത്തിൽ അക്കൗണ്ടന്റ് സ്നേഹ നന്ദി രേഖപ്പെടുത്തി. കുടുംബശ്രീ അംഗങ്ങളുടെയും സിഡിഎസ് ഭാരവാഹികളുടെയും സാന്നിധ്യത്തിലാണ് പൊതുസഭ നടന്നത്.
Valayam Kudumbashree Model CDS General Assembly convened










































