May 1, 2026 12:33 PM

നാദാപുരം: (nadapuram.truevisionnews.com) കക്കംവെള്ളിയിൽ നിയമാനുസൃതമായ അനുമതിയില്ലാതെ പൊതുറോഡിൽ കലാപരിപാടികൾ സംഘടിപ്പിക്കുകയും ഗതാഗത തടസ്സം സൃഷ്ടിക്കുകയും ചെയ്ത സംഭവത്തിൽ വെഡ്ഡിംഗ് സെന്റർ ഉടമകൾക്കെതിരെ പോലീസ് കേസെടുത്തു.

കക്കംവെള്ളിയിൽ പുതുതായി ആരംഭിച്ച മെലോണ വെഡ്ഡിംഗ് സെന്ററിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന പരിപാടിക്കെതിരെയാണ് നടപടി. ഇന്നലെ വൈകിട്ട് അഞ്ച് മണി മുതൽ രാത്രി പത്ത് മണി വരെയായിരുന്നു സ്ഥാപനത്തിന്റെ മുന്നിലെ പൊതുറോഡരികിൽ കലാപരിപാടികൾ നടന്നത്.

പോലീസിന്റെ മുൻകൂർ അനുമതിയില്ലാതെ സംഘം ചേരുകയും അധികൃതരുടെ നിർദ്ദേശങ്ങൾ ലംഘിക്കുകയും ചെയ്തതിനാണ് കേസ്. ഉദ്ഘാടന പരിപാടിയുടെ ഭാഗമായി റോഡിൽ ആളുകൾ തടിച്ചുകൂടിയത് കക്കംവെള്ളി ടൗണിൽ വലിയ രീതിയിലുള്ള ഗതാഗതക്കുരുക്കിനും പൊതുജനങ്ങൾക്കും വാഹനയാത്രക്കാർക്കും ബുദ്ധിമുട്ടിനും കാരണമായിരുന്നു.

റംഷാദ്,സവാദ് എന്നീ രണ്ട് ഉടമകൾ ഉൾപ്പെടെ കണ്ടാലറിയാവുന്ന ഇരുപതോളം പേർക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. പൊതുസ്ഥലത്ത് മാർഗ്ഗതടസ്സം സൃഷ്ടിച്ചതിനും നിയമപരമായ ഉത്തരവുകൾ ലംഘിച്ചതിനും വിവിധ വകുപ്പുകൾ പ്രകാരമാണ് നാദാപുരം പോലീസ് നടപടി സ്വീകരിച്ചിരിക്കുന്നത്.

Police file case against wedding center owners

Next TV

Top Stories










News Roundup