ഇനി ദാഹമകറ്റാം; ചുട്ടുപൊള്ളുന്ന വേനലിൽ ആശ്വാസമായി എടച്ചേരി സഹകരണ ബാങ്കിന്റെ തണ്ണീർപന്തൽ

ഇനി ദാഹമകറ്റാം; ചുട്ടുപൊള്ളുന്ന വേനലിൽ ആശ്വാസമായി എടച്ചേരി സഹകരണ ബാങ്കിന്റെ തണ്ണീർപന്തൽ
May 1, 2026 03:12 PM | By Krishnapriya S R

എടച്ചേരി: (nadapuram.truevisionnews.com) വേനൽച്ചൂട് കടുക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് ആശ്വാസമേകാൻ എടച്ചേരി സർവ്വീസ് സഹകരണ ബാങ്ക് ദാഹജല വിതരണ കേന്ദ്രം (തണ്ണീർപന്തൽ) ആരംഭിച്ചു.

ദാഹിച്ചു വലയുന്ന വഴിയാത്രക്കാർക്കും മറ്റും കുടിവെള്ളം ലഭ്യമാക്കുന്ന ഈ പദ്ധതിയുടെ ഉദ്ഘാടനം എടച്ചേരി പഞ്ചായത്ത് പ്രസിഡന്റ് ടി.വി. ഗോപാലൻ നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് എം.എം. അശോകൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ യു.കെ. ബാലൻ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

വേനൽക്കാലത്ത് പൊതുജനങ്ങൾക്ക് ഉപകാരപ്രദമായ ഇത്തരം പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ സൂചിപ്പിച്ചു. ബാങ്ക് സെക്രട്ടറി ഒ.പി. നിധീഷ് സ്വാഗതം ആശംസിച്ച യോഗത്തിന് അസിസ്റ്റന്റ് സെക്രട്ടറി രാജീവ് വള്ളിൽ നന്ദി രേഖപ്പെടുത്തി.

ബാങ്ക് ഭരണസമിതി അംഗങ്ങളും ഉദ്യോഗസ്ഥരും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു.

Edachery Cooperative Bank's Thanneerpanthal

Next TV

Related Stories
കുടിവെള്ള ക്ഷാമം; സൗജന്യ കുടിവെള്ള വിതരണവുമായ് ചെക്യാട് സർവ്വീസ് സഹകരണബാങ്ക്

May 1, 2026 01:51 PM

കുടിവെള്ള ക്ഷാമം; സൗജന്യ കുടിവെള്ള വിതരണവുമായ് ചെക്യാട് സർവ്വീസ് സഹകരണബാങ്ക്

സൗജന്യ കുടിവെള്ള വിതരണവുമായ് ചെക്യാട് സർവ്വീസ്...

Read More >>
ശുചിത്വ സന്ദേശറാലി; വാണിമേൽ പഞ്ചായത്തിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം

May 1, 2026 01:35 PM

ശുചിത്വ സന്ദേശറാലി; വാണിമേൽ പഞ്ചായത്തിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം

വാണിമേൽ പഞ്ചായത്തിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക്...

Read More >>
തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം; ആഹ്ലാദ പ്രകടനങ്ങളിൽ സംയമനം പാലിക്കാൻ സർവ്വകക്ഷി യോഗ തീരുമാനം

May 1, 2026 01:26 PM

തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം; ആഹ്ലാദ പ്രകടനങ്ങളിൽ സംയമനം പാലിക്കാൻ സർവ്വകക്ഷി യോഗ തീരുമാനം

ആഹ്ലാദ പ്രകടനങ്ങളിൽ സംയമനം പാലിക്കാൻ സർവ്വകക്ഷി യോഗ തീരുമാനം...

Read More >>
ഇല്ലിക്കൽ കുഞ്ഞി സൂപ്പി ഹാജിയുടെ നിര്യാണത്തിൽ കല്ലാച്ചിയിൽ അനുശോചന യോഗം ചേർന്നു

May 1, 2026 12:07 PM

ഇല്ലിക്കൽ കുഞ്ഞി സൂപ്പി ഹാജിയുടെ നിര്യാണത്തിൽ കല്ലാച്ചിയിൽ അനുശോചന യോഗം ചേർന്നു

ഇല്ലിക്കൽ കുഞ്ഞി സൂപ്പി ഹാജിയുടെ നിര്യാണത്തിൽ അനുശോചന യോഗം...

Read More >>
Top Stories

News Roundup