നാദാപുരം: (nadapuram.truevisionnews.com) പൊതുറോഡിലൂടെ കാൽനടയാത്രക്കാർക്കും മറ്റ് വാഹനങ്ങൾക്കും ഭീഷണി ഉയർത്തുന്ന രീതിയിൽ മദ്യപിച്ച് അശ്രദ്ധമായി വാഹനമോടിച്ച യുവാവിനെതിരെ പോലീസ് കേസെടുത്തു.
കൽപത്തൂർ സ്വദേശി പുതുക്കുടി വീട്ടിൽ ഷമീമിനെതിരെയാണ് നാദാപുരം പോലീസ് നടപടിയെടുത്തത്. ശനിയാഴ്ച രാത്രി 8.50-ഓടെ ഇരിങ്ങണ്ണൂർ കായനോളി പള്ളിക്ക് സമീപമുള്ള പൊതുറോഡിലായിരുന്നു സംഭവം.
മനുഷ്യജീവന് അപായം സംഭവിക്കാവുന്ന രീതിയിൽ അമിതവേഗതയിൽ പാഞ്ഞുവന്ന ബൈക്ക് ശ്രദ്ധയിൽപ്പെട്ടതോടെ പോലീസ് വാഹനം തടയുകയായിരുന്നു. പരിശോധനയിൽ ഡ്രൈവർ മദ്യപിച്ചതായി കണ്ടെത്തി. തുടർന്ന് KL 56 P 5841 നമ്പർ മോട്ടോർ സൈക്കിൾ പോലീസ് സീഷ്വർ മഹസർ പ്രകാരം കസ്റ്റഡിയിലെടുത്തു.
പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന രീതിയിൽ അമിതവേഗതയിലും മദ്യപിച്ചും വാഹനമോടിക്കുന്നവർക്കെതിരെ വരും ദിവസങ്ങളിലും കർശന പരിശോധനയും നടപടികളും തുടരുമെന്ന് പോലീസ് അറിയിച്ചു.
Police have registered a case against a youth for drunk driving










































