നാദാപുരം: (nadapuram.truevisionnews.com) കല്ലുനിര പുഞ്ചയിൽ വീട്ടമ്മയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വണ്ണാർകണ്ടി വീട്ടിൽ കണ്ണന്റെ മകൾ ഷൈലജ (50) ആണ് മരിച്ചത്.
ശനിയാഴ്ച രാത്രി പത്ത് മണിക്കും ഞായറാഴ്ച രാവിലെ ഏഴരയ്ക്കും ഇടയിലുള്ള സമയത്താണ് സംഭവം നടന്നതെന്നാണ് പ്രാഥമിക നിഗമനം. വീട്ടിലെ കിടപ്പുമുറിയിലെ ജനൽ കമ്പിയിൽ കയറിൽ കെട്ടിത്തൂങ്ങിയ നിലയിൽ കണ്ടെത്തിയ ഷൈലജയെ ഉടൻ തന്നെ ബന്ധുക്കൾ കെട്ടഴിച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആശുപത്രിയിലെത്തിച്ച ഉടനെ ഡോക്ടർ മരണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തിൽ ബന്ധു നൽകിയ പരാതിയിൽ നാദാപുരം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി വടകര ഗവണ്മെന്റ് ആശുപത്രിയിലേക്ക് മാറ്റി.
Housewife found dead in bedroom in Kallu Nirayil










































