നാദാപുരം: (nadapuram.truevisionnews.com) ജേണലിസ്റ്റ് യൂണിയൻ ജനറൽ ബോഡി യോഗം കല്ലാച്ചിയിൽ ചേർന്ന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. വി പി രാധാകൃഷ്ണൻ (പ്രസിഡന്റ്), സജീവൻ വളയം( വൈസ് പ്രസി.), മുഹമ്മദലി തിനൂർ ( സെക്രട്ടറി ), പി അമിത്ത് ( ജോ. സെക്ര.), അഷ്റഫ് പടയൻ ( ട്രഷറർ ) എന്നിവരാണ് ഭാരവാഹികൾ.
എക്സിക്യൂട്ടീവ് അംഗങ്ങളായി എം കെ അഷ്‌റഫ്, കെ കെ ശ്രീജിത്ത്, സി രാഗേഷ്, വത്സരാജ് മണലാട്ട്, ഇസ്മായിൽ വാണിമേൽ, ടി വി മമ്മു എന്നിവരെയും തെരഞ്ഞെടുത്തു. കേരള പത്രപ്രവർത്തക അസോസിയേഷൻ കോഴിക്കോട് ജില്ല പ്രസിഡന്റ് എം കെ അഷ്റഫ് യോഗം ഉദ്ഘാടനം ചെയ്തു.
സി രാഗേഷ് അധ്യക്ഷനായി, വത്സരാജ് മണലാട്ട് സ്വാഗതം പറഞ്ഞു. ടി വി മമ്മു വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു. കെ കെ ശ്രീജിത്ത്, അഷ്‌റഫ് പടയൻ, സജീവൻ, അമിത്ത്, ഇസ്മായിൽ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
New office bearers for Nadapuram Journalists Union









































