നാദാപുരത്ത് വിജയാരവം; തെരുവംപറമ്പിൽ മുസ്ലിം ലീഗ് വിജയാഹ്ളാദം സംഘടിപ്പിച്ചു

നാദാപുരത്ത് വിജയാരവം; തെരുവംപറമ്പിൽ മുസ്ലിം ലീഗ് വിജയാഹ്ളാദം സംഘടിപ്പിച്ചു
May 8, 2026 11:20 AM | By Krishnapriya S R

നാദാപുരം: (nadapuram.truevisionnews.com) തെരുവംപറമ്പിലെ ലൂളി ഗ്രൗണ്ടിനെ ആവേശക്കടലാക്കി മാറ്റി മുസ്ലിം ലീഗിന്റെ ഉജ്ജ്വലമായ 'വിജയാരവം' സമാപിച്ചു. യു.ഡി.എഫിന്റെ ഉജ്ജ്വല വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിക്കാൻ ഒഴുകിയെത്തിയ പതിനായിരം പേർക്ക് ഇരിക്കാവുന്ന ഗ്രൗണ്ട് സൂചി കുത്താൻ ഇടമില്ലാത്ത വിധം നിറഞ്ഞു കവിഞ്ഞു.

ദുബായ് കെ.എം.സി.സി നാദാപുരം മണ്ഡലം സെക്രട്ടറി റിയാസ് ലൂളിയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ കരിമരുന്നു പ്രയോഗവും കണ്ണൂർ ശരീഫ്, കൊല്ലം ഷാഫി, പി.എ അബ്ദുൽ ഹയ്യ് തുടങ്ങിയ പ്രമുഖ ഗായകർ അണിനിരന്ന സംഗീത വിരുന്നും അണികൾക്ക് ആവേശം പകർന്നു.

മുസ്ലിം ലീഗ് ജില്ലാ ട്രഷറർ സൂപ്പി നരിക്കാട്ടേരി പരിപാടി ഉദ്ഘാടനം ചെയ്യുകയും ഒ.കെ അബ്ദുല്ല ഹാജി അധ്യക്ഷത വഹിക്കുകയും ചെയ്തു. മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് ബംഗളത്ത് മുഹമ്മദ്, ജനറൽ സെക്രട്ടറി എം.പി ജാഫർ മാസ്റ്റർ തുടങ്ങിയവരും വിവിധ രാജ്യങ്ങളിലെ കെ.എം.സി.സി ഭാരവാഹികളും ചടങ്ങിൽ സംബന്ധിച്ചു സംസാരിച്ചു.

യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി അംഗം ഇ ഹാരിസ് സ്വാഗതവും പഞ്ചായത്ത് ലീഗ് സെക്രട്ടറി ഇ. കുഞ്ഞാലി നന്ദിയും രേഖപ്പെടുത്തി. 

Muslim League organized a victory celebration in the street

Next TV

Related Stories
മഹാകവി മോയിൻകുട്ടി വൈദ്യർ അക്കാദമി പുരസ്കാര ജേതാവിനെ ആദരിച്ചു

May 8, 2026 12:13 PM

മഹാകവി മോയിൻകുട്ടി വൈദ്യർ അക്കാദമി പുരസ്കാര ജേതാവിനെ ആദരിച്ചു

മഹാകവി മോയിൻകുട്ടി വൈദ്യർ അക്കാദമി പുരസ്കാര ജേതാവിനെ...

Read More >>
ചേലക്കാട് സ്വദേശി അനൈൻ വിനോദിന്റെ സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ നടക്കും

May 8, 2026 11:58 AM

ചേലക്കാട് സ്വദേശി അനൈൻ വിനോദിന്റെ സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ നടക്കും

അനൈൻ വിനോദിന്റെ സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ...

Read More >>
മനം കവരും അവധിക്കാലം; കച്ചേരി വായനശാലയുടെ അവധിക്കാല ക്യാമ്പിന് തുടക്കമായി

May 8, 2026 10:15 AM

മനം കവരും അവധിക്കാലം; കച്ചേരി വായനശാലയുടെ അവധിക്കാല ക്യാമ്പിന് തുടക്കമായി

കച്ചേരി വായനശാലയുടെ അവധിക്കാല ക്യാമ്പിന് തുടക്കമായി...

Read More >>
നാദാപുരത്ത് ജാഗ്രത; വാണിമേലിൽ സമാധാനം നിലനിർത്താൻ സർവ്വകക്ഷി യോഗം ചേർന്നു

May 8, 2026 09:33 AM

നാദാപുരത്ത് ജാഗ്രത; വാണിമേലിൽ സമാധാനം നിലനിർത്താൻ സർവ്വകക്ഷി യോഗം ചേർന്നു

വാണിമേലിൽ സമാധാനം നിലനിർത്താൻ ജനപ്രതിനിധികളും പൊലീസും യോഗം...

Read More >>
നാദാപുരത്ത് നാടിന് ഞെട്ടലായി യുവാവിൻ്റെ മരണം ; മന്തി കഴിച്ചുള്ള വിഷബാധയെന്ന് സംശയം

May 7, 2026 09:41 PM

നാദാപുരത്ത് നാടിന് ഞെട്ടലായി യുവാവിൻ്റെ മരണം ; മന്തി കഴിച്ചുള്ള വിഷബാധയെന്ന് സംശയം

നാദാപുരത്ത് യുവാവിൻ്റെ മരണം, മന്തി കഴിച്ചുള്ള വിഷബാധയെന്ന്...

Read More >>
Top Stories

News Roundup