നാദാപുരം: (nadapuram.truevisionnews.com) കല്ലാച്ചി ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ 2026-27 അധ്യയന വർഷത്തേക്ക് ഹയർ സെക്കൻഡറി വിഭാഗത്തിൽ വിവിധ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു.
ഇംഗ്ലീഷ്, കോമേഴ്സ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, സോഷ്യോളജി, ഹിന്ദി, ബോട്ടണി, കെമിസ്ട്രി, ഫിസിക്‌സ്, മാത്തമാറ്റിക്സ്, ഇക്കണോമിക്‌സ്, മലയാളം എന്നീ വിഷയങ്ങളിലാണ് ഒഴിവുകളുള്ളത്.
യോഗ്യരായ ഉദ്യോഗാർത്ഥികൾക്കായി മെയ് 22-ന് സ്കൂൾ ഓഫീസിൽ വെച്ച് വാക്ക്-ഇൻ ഇൻ്റർവ്യൂ നടക്കും. രാവിലെ 9 മണിക്ക് ഇംഗ്ലീഷ്, കോമേഴ്സ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, സോഷ്യോളജി, ഹിന്ദി, ബോട്ടണി എന്നീ വിഷയങ്ങളിലേക്കും ഉച്ചയ്ക്ക് 2 മണി മുതൽ കെമിസ്ട്രി, ഫിസിക്‌സ്, മാത്തമാറ്റിക്സ്, ഇക്കണോമിക്‌സ്, മലയാളം എന്നീ വിഷയങ്ങളിലേക്കുമാണ് ഇൻ്റർവ്യൂ ക്രമീകരിച്ചിരിക്കുന്നത്.
ബന്ധപ്പെട്ട വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം, ബി.എഡ്, സെറ്റ് (SET) എന്നിവയാണ് അടിസ്ഥാന യോഗ്യത. താത്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളുമായി നിശ്ചിത സമയത്ത് സ്കൂളിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾ സ്കൂൾ ഓഫീസിൽ നിന്ന് ലഭ്യമാണ്.
Guest teacher vacancy at Kallachi Higher Secondary School











































