ചേലക്കാട് സ്വദേശി അനൈൻ വിനോദിന്റെ സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ നടക്കും

ചേലക്കാട് സ്വദേശി അനൈൻ വിനോദിന്റെ സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ നടക്കും
May 8, 2026 11:58 AM | By Krishnapriya S R

നാദാപുരം: (nadapuram.truevisionnews.com)  ചേലക്കാട് സ്വദേശി അനൈൻ വിനോദിന്റെ മൃതദേഹം ഇന്ന് ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പിൽ സംസ്കരിക്കും. തലശ്ശേരി ഗവൺമെന്റ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

ചേലക്കാട് പൗർണമിയിലെ കിഴക്കയിൽ വിനോദൻ്റെയും ജെസിയുടെയും മകനാണ് അനൈൻ വിനോദ്. ശ്വാസതടസ്സത്തെയും ശാരീരിക അസ്വസ്ഥതകളെയും തുടർന്ന് തലശ്ശേരി സഹകരണ ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയോടെയായിരുന്നു അന്ത്യം.

മെയ് ഒന്നിന് സുഹൃത്തുക്കളോടൊപ്പം ചേലക്കാട് നിന്ന് മന്തിയും അൽഫാമും കഴിച്ചതിന് പിന്നാലെ അനൈനിന് ഒപ്പമുണ്ടായിരുന്നവർക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. രക്തത്തിൽ ഓക്സിജന്റെ അളവ് കുറയുകയും വൃക്കയുൾപ്പെടെയുള്ള ആന്തരിക അവയവങ്ങൾ തകരാറിലാകുകയും ചെയ്തതാണ് മരണകാരണമായത്.

കക്കട്ടിലെ സഹകരണ ബാങ്കിൽ തൊഴിൽ പരിശീലനം നടത്തിവരികയായിരുന്നു അനൈൻ.

Anain Vinod's funeral will be held today at his home.

Next TV

Related Stories
മഹാകവി മോയിൻകുട്ടി വൈദ്യർ അക്കാദമി പുരസ്കാര ജേതാവിനെ ആദരിച്ചു

May 8, 2026 12:13 PM

മഹാകവി മോയിൻകുട്ടി വൈദ്യർ അക്കാദമി പുരസ്കാര ജേതാവിനെ ആദരിച്ചു

മഹാകവി മോയിൻകുട്ടി വൈദ്യർ അക്കാദമി പുരസ്കാര ജേതാവിനെ...

Read More >>
മനം കവരും അവധിക്കാലം; കച്ചേരി വായനശാലയുടെ അവധിക്കാല ക്യാമ്പിന് തുടക്കമായി

May 8, 2026 10:15 AM

മനം കവരും അവധിക്കാലം; കച്ചേരി വായനശാലയുടെ അവധിക്കാല ക്യാമ്പിന് തുടക്കമായി

കച്ചേരി വായനശാലയുടെ അവധിക്കാല ക്യാമ്പിന് തുടക്കമായി...

Read More >>
നാദാപുരത്ത് ജാഗ്രത; വാണിമേലിൽ സമാധാനം നിലനിർത്താൻ സർവ്വകക്ഷി യോഗം ചേർന്നു

May 8, 2026 09:33 AM

നാദാപുരത്ത് ജാഗ്രത; വാണിമേലിൽ സമാധാനം നിലനിർത്താൻ സർവ്വകക്ഷി യോഗം ചേർന്നു

വാണിമേലിൽ സമാധാനം നിലനിർത്താൻ ജനപ്രതിനിധികളും പൊലീസും യോഗം...

Read More >>
Top Stories

News Roundup