വാണിമേൽ: (nadapuram.truevisionnews.com) കലുഷിതമായ വർത്തമാനകാല സാഹചര്യത്തിൽ മാനവികതയുടെ സന്ദേശമുയർത്തിപ്പിടിക്കാൻ കലാ-സാംസ്കാരിക പ്രവർത്തകർ സജീവമായി രംഗത്തിറങ്ങണമെന്ന് മാധ്യമ പ്രവർത്തകൻ സി.വി.എം വാണിമേൽ ആഹ്വാനം ചെയ്തു.
മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിള കല അക്കാദമിയുടെ ആദരവിന് അർഹനായ എം.കെ. അഷ്റഫിന്, വാണിമേൽ അബ്ദുറഹ്മാൻ ഗുരുക്കൾ മാപ്പിള കലാ പഠന കേന്ദ്രം ഒരുക്കിയ സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുന്നത്ത് മൊയ്‌തു മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി സി.കെ. കുഞ്ഞമ്മദ് മാസ്റ്റർ സ്വാഗതം ആശംസിച്ചു. എൻ.കെ. മൂസ മാസ്റ്റർ, പി. സുരയ്യ ടീച്ചർ, എം.എ. വാണിമേൽ, പി.വി. അമ്മദ് മാസ്റ്റർ തുടങ്ങി സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു സംസാരിച്ചു.
മാപ്പിള കലാരംഗത്തെ എം.കെ. അഷ്റഫിന്റെ സംഭാവനകളെ ചടങ്ങിൽ പ്രകീർത്തിച്ചു. എം.കെ. അബൂബക്കർ മാസ്റ്റർ, പി.പി. കുഞ്ഞമ്മദ് മാസ്റ്റർ, കല്ലിൽ ജലീൽ എന്നിവരുൾപ്പെടെയുള്ളവർ പരിപാടിക്ക് ആശംസകൾ നേർന്നു.
Content Highlight: Mahakavi Moinkutty Vaidyar Academy Award winner honored













































