നാദാപുരം: (nadapuram.truevisionnews.com) 'നിങ്ങൾ ചതിക്കുന്നത് നിങ്ങളെ മാത്രമല്ല...നാദാപുരത്തെ ജനങ്ങളെ കൂടിയാണ്....' നാദാപുരം മണ്ഡലം നിയുക്ത എംഎൽഎ കെ.എം അഭിജിത്തിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക പോസ്റ്റർ പ്രചരണവും ചർച്ചയും.
പത്ത് വർഷത്തെ എൽഡിഎഫ് ഭരണം അവസാനിപ്പിച്ച് 102 എംഎൽമാരുടെ കരുത്തിൽ അധികാരത്തിൽ എത്തിയ യുഡിഎഫിന്റെ മുഖ്യമന്ത്രി ചർച്ചകളിൽ കേരളത്തിന്റെ അങ്ങോളമിങ്ങോളം പ്രതിഷേധങ്ങളും വാക്ക് തർക്കവും ഉടലെടുക്കുന്ന സാഹചര്യത്തിലാണ് നാദാപുരം മേഖലയിലും ഇത്തരത്തിൽ മുഖ്യമന്ത്രി തെരഞ്ഞെടുപ്പിൽ സോഷ്യൽ മീഡിയ വഴി തർക്കം രൂക്ഷമാകുന്നത്.
പ്രവർത്തകരുടെ ഇടയിൽ നിന്ന് മാത്രമല്ല, അത് നേതാക്കന്മാർക്കിടയിലേക്കും നിയുക്ത എംഎൽഎമാർക്കുക്കിടയിലേക്കു കൂടി വ്യാപിക്കുമ്പോൾ സാഹചര്യം കൂടുതൽ രൂക്ഷമാവുകയാണ്.
'അത്തോളിയിൽ നിന്നും നാദാപുരത്ത് വന്നു വിജയിച്ച് എംഎൽഎ ആയി തിരുവനന്തപുരം പോയി ഏതോ ഒരു ക്‌ളീനർക്ക് (എന്തോ വേണു ഗോപാൽ എന്നോ മറ്റോ പേരുള്ള ) ആൾക്ക് വേണ്ടി കൈ ഉയർത്തിയാൽ നിങ്ങളൊന്നു മനസ്സിലാക്കുക.
നിങ്ങൾ ചതിക്കുന്നത് നിങ്ങളെ മാത്രമല്ല...നാദാപുരത്തെ ജനങ്ങളെ കൂടിയാണ്', എന്നാണ് സോഷ്യൽ മീഡിയ വഴിയുള്ള പ്രചാരണം. ഇനിയൊരു അഞ്ച് കൊല്ലം ചിലപ്പോൾ നിങ്ങൾക്ക് എംഎൽഎ ആയി തുടരാമെന്നും രാഷ്ട്രീയ ഭാവി സുരക്ഷിതമാക്കാമെന്നും പക്ഷെ ഇനിയൊരിക്കൽ കൂടി നാദാപുരത്തിന്റെ മണ്ണിൽ ത്രിവർണ്ണ പതാക പാറുമെന്ന് കരുതരുതെന്നും പോസ്റ്ററിൽ പറയുന്നു.
നിങ്ങൾ ഇവിടെ വന്നത് മുതൽ ഇന്നലെ പാണക്കാട് പോകുന്നത് വരെ നിങ്ങളുടെ കൂടെ ഉണ്ടായിരുന്ന ഓരോ ലീഗുകാരനോട് ഓരോ കോൺഗ്രസ് കാരനോട് നിങ്ങൾ ചോദിക്കുക...ആരെ കണ്ടിട്ടാണ് നിങ്ങൾക്ക് വോട്ട് ചെയ്തത് എന്നും കെ എം അഭിജിത്തിനെതിരെ പോസ്റ്ററിൽ പ്രവർത്തകർ കുറിക്കുന്നു.
'കോഴിക്കോട് നിന്നും വിലങ്ങാടേക്ക് വരുന്ന നാഷണൽ ബസ്സുണ്ട്. കൊയിലാണ്ടി ബ്ലോക്കും വടകര തിക്കും തിരക്കും എല്ലാം മറികടന്നു ഓർക്കാട്ടേരി ഇടുങ്ങിയ റോഡും ഒക്കെ കടന്ന് വാണിമേൽ വഴി ഉരുട്ടി എത്തിയാൽ ഡ്രൈവർ ചിലപ്പോൾ വീട്ടിൽ പോകാൻ ഇറങ്ങാറുണ്ട്.
അപ്പോൾ പിന്നിൽ ഉള്ള ക്‌ളീനർ ആണ് ബസ്സ് ഓടിക്കാറുള്ളത്...500 മീറ്റർ പോയി വിലങ്ങാട് എത്തിയാൽ ജോസഫ് ഏട്ടൻ വിചാരിക്കും ഇയാളാണ് വണ്ടി ഓടിച്ചത് എന്ന്...ജോസഫിന്റേം ജോർജിന്റേം നോട്ടം കണ്ട് ക്‌ളീനർ ക്ക് തോന്നും ഞാൻ ആണ് ബസ്സ് ഇങ്ങോളം ഓടിച്ചത് എന്ന്' എന്നിങ്ങനെയെല്ലാം പോസ്റ്ററിൽ പ്രചരിക്കുന്നു.
ഒരിക്കൽ കൂടി പറയുകയാണ്..ഞങ്ങൾ ഒക്കെയും യുഡിഎഫ് ആണ്. യൂഡിഎഫി നു മാത്രമേ വോട്ട് ചെയ്യൂ...പക്ഷെ ഞങ്ങൾക്ക് സ്വപ്നം കാണാൻ പ്രതീക്ഷ വെക്കാൻ മുന്നിൽ ഉണ്ടായിരുന്നത് വീഡിയാണ്.
വിഡി മാത്രം മാണെന്നും പോസ്റ്റിൽ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. നിങ്ങളുടെ മനസാക്ഷി നാദാപുരത്തിന്റെ മനസാക്ഷിക്ക് ഒപ്പം ആകണം എന്നും യുഡിഎഫ് പ്രവർത്തകർ എന്ന അടിക്കുറിപ്പോടെയുള്ള പോസ്റ്ററിൽ പറയുന്നു.
Widespread poster campaign against K.M. Abhijith on social media




































