പുറമേരി: (nadapuram.truevisionnews.com) ഉദയപുരം നെയ്യമൃത് വ്രതക്കാർ കൊട്ടിയൂർ വൈശാഘോത്സവത്തിന്റെ ഭാഗമായി മഠത്തിൽ പ്രവേശിച്ചു. ചോതിനാളിലായി നടന്ന ചടങ്ങുകൾക്ക് മഠം മൂപ്പൻ ഗംഗാധരൻ നമ്പ്യാർ നേതൃത്വം നൽകി.
വടക്കയിൽ സുരേഷ് അടിയോടി, മുതുവാട്ട് പത്മരാജൻ നായർ, കുളങ്ങരത്ത് രവീന്ദ്ര കുറുപ്പ്, പാറക്കൽ രാമചന്ദ്രൻ നമ്പ്യാർ, തെക്കയിൽ രാജകുറുപ്പ് എന്നിവരാണ് ഈ വർഷത്തെ വ്രതാനുഷ്ഠാനങ്ങളുടെ ഭാഗമായി മഠത്തിൽ പ്രവേശിച്ചവർ.
വരും ദിവസങ്ങളിൽ ഭക്തിനിർഭരമായ ചടങ്ങുകളോടെ സംഘം കൊട്ടിയൂരിലേക്ക് തിരിക്കും.
Outside Udayapuram, Neyyamruthi devotees enter the monastery










































